ബി ജെ പി കരിന്തളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ യുദ്ധ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി
കരിന്തളം: ബിജെപി കരിന്തളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് കമ്മിറ്റി ഓഫീസിൽ പതാക ഉയർത്തുകയും, തുടർന്ന് ബിജെപി പ്രവർത്തകർ ശ്രീ മുത്തപ്പൻ മടപ്പുരയ്ക്ക് സമീപമായി തോളനിയിൽ സ്ഥിതിചെയ്യുന്ന യുദ്ധ സ്മാരകത്തിൽ പുഷ്പാർച്ചനയും നടത്തി. ബിജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറി, വിനോദ് തലയടുക്കം, വി.സി പത്മനാഭൻ, എ വി ദാമോദരൻ, സുഗതൻ, ബാബു, രഞ്ജിത്ത് വരയിൽ, ശ്രീകുമാർ തുടങ്ങി നിരവധി പ്രവർത്തകർ പങ്കെടുത്തു. നമ്മുടെ ശക്തനായ പ്രധാനമന്ത്രിയുടെ കീഴിൽ ഭാരതം ലോകത്ത് ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണെന്നും, കക്ഷിരാഷ്ട്രീയഭേദമന്യേ മുഴുവൻ ജനാധിപത്യ വിശ്വാസികളും അദ്ദേഹത്തിന് പിന്തുണ നൽകണമെന്നും, എന്നാൽ മാത്രമേ ശക്തമായ ഒരു ഭാരതത്തെ നമുക്ക് കെട്ടിപ്പടുക്കാൻ കഴിയുമെന്നും ബിജെപി പ്രവർത്തകർ അഭിപ്രായപ്പെട്ടു
No comments