കണ്ണൂർ അരിയിൽ വെട്ടേറ്റ സിപിഎം പ്രവർത്തകൻ മരിച്ചു; 13 വർഷമായി ചികിത്സയിൽ, ലീഗ് പ്രവർത്തകർ ആക്രമിച്ചത് 2012ൽ
കണ്ണൂർ: വെട്ടേറ്റ് ചികിത്സയിലായിരുന്ന സിപിഎം പ്രവർത്തകൻ മരിച്ചു. കണ്ണൂർ അരിയിൽ സ്വദേശി വള്ളേരി മോഹനനാണ് (60) മരിച്ചത്. 2012 ഫെബ്രുവരി 21 നാണ് മോഹനന് മുസ്ലിം ലീഗ് ആക്രമണത്തിൽ പരിക്കേറ്റത്.
13 വർഷം മുൻപുണ്ടായ രാഷ്ട്രീയ സംഘർഷത്തിലാണ് മോഹനന് ഗുരുതരമായി പരിക്കേറ്റത്. അരിയിൽ ഷുക്കൂർ വധത്തിന് പിന്നാലെയുണ്ടായ രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയായാണ് മോഹനന് നേരെ ആക്രമണമുണ്ടായത്. ഷുക്കൂർ കൊല്ലപ്പെട്ടതിന്‍റെ അടുത്ത ദിവസമായിരുന്നു ആക്രമണം.
ആരോഗ്യനില നീണ്ട കാലത്തെ ചികിത്സയിലൂടെ കുറച്ച് മെച്ചപ്പെട്ടെങ്കിലും കഴിഞ്ഞ ദിവസം ഗുരുതരമായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.
No comments