പാണത്തൂർ- പാറക്കടവ് - റാണിപുരം റോഡിന്റെ പുനരുദ്ധാരണ പ്രവർത്തി ഇ.ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു
പാണത്തൂർ : പനത്തടി പഞ്ചായത്തിലെ പാണത്തൂർ - പാറക്കടവ് - റാണിപുരം റോഡിന്റെ പുനരുദ്ധാരണ പ്രവർത്തി ഉദ്ഘാടനം ഇ. ചന്ദ്രശേഖരൻ എം എൽ എ നിർവ്വഹിച്ചു. നാല് കോടി രൂപയാണ് റോഡിന് അനുവദിച്ചിട്ടുളളത്. പനത്തടി പഞ്ചായത്ത് പ്രസിഡൻറ് പ്രസന്ന പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എം കുര്യാക്കോസ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ ലത അരവിന്ദൻ, സുപ്രിയ ശിവദാസ് , പഞ്ചായത്തംഗങ്ങളായ പി കെ സൗമ്യമോൾ ,വി പി ഹരിദാസ് ,കെ കെ വേണു ഗോപാൽ, കെ എസ് പ്രീതി , ബി സജിനിമോൾ , റോഡ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ സി. സവിത , സി പി എം ലോക്കൽ സെക്രട്ടറി വിനു വർഗീസ്, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി എസ് മധുസൂദനൻ , സി പി ഐ ലോക്കൽ സെക്രട്ടറി എസ്.പ്രതാപചന്ദ്രൻ , ബി ജെ പി മണ്ഡലം പ്രസിഡന്റ് രാമചന്ദ്രൻ പുല്ലടുക്കം,റോഡ് കമ്മിറ്റി കൺവീനർ പി തമ്പാൻ, അജി ജോസഫ് ,കരാറുകാരൻ സി എം അഷറഫ് എന്നിവർ സംസാരിച്ചു.
No comments