കേരളാ ആദിവാസി കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പരപ്പ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന് മുമ്പിൽ ധർണ്ണസമരം നടത്തി
പരപ്പ: സ്കൂൾ തുറന്ന് രണ്ടു മാസം കഴിഞ്ഞിട്ടും സംസ്ഥാനത്തെ പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ ലപ്സം ഗ്രാൻഡ് സ്റ്റൈഫെന്റ് എന്നിവ ഇതുവരെയും വിതരണം ചെയ്യാത്തതിനാലും ഫ്രഫഷണൽ കോളേജുകളിൽ എം. ബി. ബി. എസ്, പി. ഡി. എസ്, എഞ്ചിനീയറിങ്, നഴ്സിംഗ് പോലുള്ള കോഴ്സുകൾക്ക് പഠിക്കുന്ന കുട്ടികൾക്ക് ഒന്നും ഒന്നര വർഷത്തെയും ഗ്രാന്റുകൾ വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ചും കേരളാ ആദിവാസി കോൺഗ്രസ് കാസർഗോഡ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പരപ്പ ട്രൈബൽ ഡെവെലപ്മെന്റ് ഓഫീസിന് മുൻപിൽ ധർണ്ണസമരം നടത്തി ആദിവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പത്മനാഭൻ ചാലിങ്കാലിന്റെ അദ്യക്ഷതയിൽ ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റുമായ രാജുകട്ടക്കയം ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ജന:സെക്രട്ടറി സിജോ പി ജോസഫ്, അലക്സ് നിടിയകാലയിൽ, ബളാൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാമണി, മോൻസി ജോയ്, കൃഷ്ണൻ പയാളം, സുകുമാരൻ വിത്തളം, ലീല ആടകം, സുന്ദരൻ ഒരള, നാരായണൻ കുഴിക്കോൽ, ജനാർദ്ദനൻ ചെമ്പേന, മാധവൻ ചുള്ളി, മോഹനൻ കൊറത്തികല്ല്, ഓമന കരിന്തളം, പ്രസന്ന പയാളം, പ്രഭാകരൻ കള്ളാർ, നാരായണി. പി, മോഹനൻ വാളൂർ, തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി രാജീവൻ ചീരോൽ സ്വാഗതവും കണ്ണൻ മാളൂർക്കയം നന്ദിയും പറഞ്ഞു.
No comments