Breaking News

പയ്യന്നൂരിൽ ഗ്യാസ് ഏജൻസി ജീവനക്കാരനെ ആക്രമിച്ച് പണം തട്ടിയ കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു


പയ്യന്നൂർ: ഗ്യാസ് ഏജൻസി ജീവനക്കാരൻ പയ്യന്നൂർ മഹാദേവഗ്രാമത്തിലെസി കെ രാമകൃഷ്ണനെ ആക്രമിച്ച് പണം തട്ടിയ കേസിൽ മൂന്ന് പേരെ പയ്യന്നൂർ എസ്.ഐ പി.യദുകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തു.

തളിപ്പറമ്പ് പട്ടുവത്തെ കൊവ്വൻ ഹൗസിൽ മുഹമ്മദ് അജ്മൽ (23), തളിപ്പറമ്പ് മന്നയിലെ മൈരാകത്ത് ഹൗസിൽ മുഹമ്മദ് റുഹൈൽ (21), മുണ്ടേരി,മുയ്യം സ്വദേശി മുഹമ്മദ് റിസ്വാൻ (18) എന്നിവരെയാണ് കണ്ണൂരിൽ നിന്ന് ഞായറാഴ്ച രാത്രി പിടികൂടിയത്.

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ബൈക്കിൽ എത്തിയ സംഘം രാമകൃഷ്ണനെ ആക്രമിച്ചു വീഴ്ത്തി 2 ലക്ഷം രൂപ കവർന്നത്.

No comments