Breaking News

ഒന്നാം വർഷ സാമൂഹിക പ്രവർത്തക വിഭാഗം വിദ്യാർത്ഥികളുടെ ദശദിന കമ്മ്യൂണിറ്റി സഹവാസ പഠന ക്യാമ്പ് നെരിപ്പ് 2025 പരപ്പയിൽ ആരംഭിച്ചു


പരപ്പ :  ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല പ്രാദേശിക കേന്ദ്രം പയ്യന്നൂർ സാമൂഹ്യ പ്രവർത്തക വിഭാഗം കേരള മഹിള സമഖൃ സൊസൈറ്റിയുടെ സഹകരണത്തോടെ നടത്തുന്ന ഒന്നാം വർഷ സാമൂഹിക പ്രവർത്തക വിഭാഗം വിദ്യാർത്ഥികളുടെ ദശദിന കമ്മ്യൂണിറ്റി സഹവാസ പഠന ക്യാമ്പ് നെരിപ്പ് 2025 ,പരപ്പ പട്ളംത്ത് ആരംഭിച്ചു. വാർഡ് മെമ്പറും സംഘാടകസമിതി ചെയർമാനുമായ അബ്ദുൽനാസർ സി എച്ച് ൻ്റ അധ്യക്ഷതയിൽ കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ രവി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച്  അസീറ എൻ പി, സ്വാഗതം ചെയ്തു , മുഖ്യ അതിഥിയായി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഭൂപേഷ് കെ പങ്കെടുത്തു .അനിത എ ടീച്ചർ ഇൻ ചാർജ്, ക്യാമ്പ്കോഡിനേറ്റർ , ക്യാമ്പ് വിശദീകരണം നൽകി. സതീഷ് കെ (IP SHO  വെള്ളരിക്കുണ്ട്)  മധുസൂദനൻ  പി (A T D O) കണ്ണൻ പി (ഉന്നതി മൂപ്പൻ ) മാധവൻ വൈദ്യർ എന്നിവർ ആശംസകൾ അറിയിച്ചു .ക്യാമ്പ് കോഡിനേറ്റർ ആയ ഡോക്ടർ വൈശാഖ് സി എം കൊണ്ട് ഉദ്ഘാടന ചടങ്ങിന്  നന്ദി അറിയിച്ചു. ക്യാമ്പ് ഈ മാസം 26 വരെ തുടരും .

No comments