Breaking News

പുല്ലൂർ ബസ്സ്റ്റോപ്പിൽ സ്വകാര്യ ബസ്സുകൾ നിർത്തുന്നില്ലെന്ന പരാതി വർധിച്ചതിനെതുടർന്ന് പ്രതിഷേധവുമായി ഡിവൈഎഫ്ഐ... ബസ്സുകൾ തടഞ്ഞ് മുന്നറിയിപ്പ് നൽകി


പുല്ലൂർ : പുല്ലൂർ ബസ്സ്റ്റോപ്പിൽ സ്വകാര്യ ബസ്സുകൾ നിർത്തുന്നില്ലെന്ന പരാതി വർധിച്ചതിനെതുടർന്ന് പ്രതിഷേധവുമായി ഡിവൈഎഫ്ഐ. വ്യാഴം രാവിലെ പ്രവർത്തകൾ സ്റ്റോപ്പിൽ നിർത്താത്ത ബസ്സുകൾ തടഞ്ഞ് മുന്നറിയിപ്പ് നൽകി. സ്റ്റോപ്പുള്ളിടത്ത് ബസുകൾ നിർത്താതെ പോയാൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും നിർത്താത്ത ഒരു ബസും കടത്തിവിടില്ലെന്നും പ്രവർത്തകർ പറഞ്ഞു. പുല്ലൂരിലെ അഡ്വ. പി കൃഷ്ണൻനായർ സ്മാരക വായനശാല പ്രവർത്തകർ, പുല്ലൂർ സംസ്കൃതി പ്രവർത്തകർ, രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവരും സമരത്തിൽ പങ്കെടുത്തു. സ്റ്റോപ്പ് അനുവദിച്ചത് 30 വർഷം മുമ്പ് പുല്ലൂരിൽ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾക്ക് സ്റ്റോപ്പ് അനുവദിച്ചത് 30 വർഷം മുമ്പ് സിപിഐ എമ്മും ഡിവൈഎഫ്ഐയും നടത്തിയ സമരത്തെതുടർന്ന്. സമരപരിപാടികൾക്കൊപ്പം സിപിഐ എം നേതൃത്വത്തിൽ നിയമപോരാട്ടവും നടത്തി. തുടർന്നാണ് ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾക്കുള്ള സ്റ്റോപ്പ് അനുവദിച്ച് കോടതി ഉത്തരവുണ്ടായത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി സർവീസ് റോഡ് നിർമാണത്തിനായി പുല്ലൂരിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ പൊളിച്ചുമാറ്റിയിരുന്നു. ലിമിറ്റഡ് സ്റ്റോപ്പ് സൂചിപ്പിക്കുന്ന ബോർഡും മാറ്റി. കാത്തിരിപ്പ് കേന്ദ്രം ഇല്ലാതായതോടെയാണ് ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ പുല്ലൂരിനെ അവഗണിച്ചുതുടങ്ങിയത്.രാവിലെ 7.50 മുതലാണ് ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ ഇതുവഴി പോകുന്നത്. ഒമ്പതുവരെ അഞ്ച് ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ കാസർകോട് ഭാഗത്തേക്ക് സർവീസ് നടത്തുന്നുണ്ടെങ്കിലും ഒരുബസ് പോലും നിർത്തുന്നില്ല. ചില വിദ്യാർഥികൾ ലോക്കൽ ബസിൽ പോയി പെരിയയിൽ ഇറങ്ങി അടുത്ത ലിമിറ്റഡ് സ്റ്റോപ്പിൽ കയറിയാണ് യാത്ര തുടരുന്നത്. യഥാസമയം ക്ലാസിലെത്തിച്ചേരാൻ ഇതുമൂലം സാധിക്കുന്നില്ല.

No comments