Breaking News

നിലേശ്വരം-- ഇടത്തോട് റോഡ് വികസന പദ്ധതിയിൽ ബാക്കിയുള്ള നീലേശ്വരം നഗരസഭ പ്രദേശത്തെ റോഡ് വികസന പ്രവർത്തനം ഉടൻ തുടങ്ങും

നീലേശ്വരം : നിലേശ്വരം-- ഇടത്തോട് റോഡ് വികസന പദ്ധതിയിൽ പ്രവൃത്തി നടക്കാൻ ബാക്കിയുള്ള നീലേശ്വരം നഗരസഭ പ്രദേശത്തെ റോഡ് വികസന പ്രവർത്തനം ഉടൻ തുടങ്ങും. 421 കോടി രൂപയാണ് പദ്ധതിക്ക് കിഫ്ബി അനുവദിച്ചത്. നീലേശ്വരം റെയിൽവേ ഓവർ ബ്രിഡ്ജ് മുതൽ താലൂക്കാശുപത്രി വരെയുള്ള ഭാഗത്താണ് പ്രവൃത്തി നടക്കാനുള്ളത്. ഈ ഭാഗത്തെ കെട്ടിടങ്ങളുൾപ്പെടെയുള്ള ഭൂമി അക്വയർ ചെയ്ത് നിലവിലെ റോഡ് വീതികൂട്ടി നവീകരണ പ്രവർത്തികൾ നടത്തുന്നത്. 127 ഭൂവുടമകൾക്കായി 10 കോടി 80 ലക്ഷം രൂപ ഇതിനായി റവന്യൂ വകുപ്പ് വിതരണം ചെയ്താണ് ഭൂമി ഏറ്റെടുത്തത്. കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള ഭൂമിയുടെ അക്വയർ നടപടി പൂർത്തീകരിച്ചാണ് റവന്യൂ വകുപ്പ് പിഡബ്ല്യുഡി വിഭാഗത്തിന് കൈമാറിയത്. കരാറുകാർ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്ന പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. കെട്ടിടങ്ങൾ പൂർണമായും പൊളിച്ചുമാറ്റുന്നതോടെ റോഡ് ആധുനികവൽക്കരണത്തിലേക്ക് കടക്കും. നവീകരണ പദ്ധതി യാഥാർത്ഥ്യമാവുന്നതോടെ നിലേശ്വരം നഗരത്തിൽ നിന്നും കിഴക്കൻ പ്രദേശങ്ങളിലേക്ക് അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരമാവും.

No comments