Breaking News

റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം കാടുകയറി ; സഞ്ചാരികൾക്ക് ട്രക്കിങ്ങിന് അനുമതി


രാജപുരം : റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം കാടുകയറി. ഇതോടെ സഞ്ചാരികൾക്ക് ട്രക്കിങ്ങിന് അനുമതി നൽകി. ഒരാഴ്ചയായി റാണിപുരത്തും പരിസരപ്രദേശങ്ങളിലും കാട്ടാനകൾ തമ്പടിച്ചതോടെയാണ് വിനോദസഞ്ചാരികൾക്ക്

വിലക്കേർപ്പെടുത്തിയിരുന്നത്.സഞ്ചാരികൾ കൂടുതലായെത്തുന്ന മാനിപ്പുറത്ത് 10 വലിയ ആനകളും രണ്ടു കുട്ടിയാനകളും തമ്പടിച്ചിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരും വാച്ചർമാരും പലവിധത്തിലും ആനകളെ ഓടിക്കാൻ പരിശ്രമം നടത്തിയെങ്കിലും പോയിരുന്നില്ല. കഴിഞ്ഞദിവസം വാച്ചർമാരുടെ പരിശോധനയിൽ ആനകൾ കാടുകയറി എന്ന് ഉറപ്പിച്ചതോടെയാണ് സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചത്.

No comments