എസ്.പി.സി ജന്മദിനം ജില്ലയിൽ വിപുലമായി ആഘോഷിച്ചു
കാസർഗോഡ് : ആഘോഷ പരിപാടിയുടെ ഭാഗമായി CJHSS ചെമ്മനാട് സ്കൂളിൽ ഘോഷയാത്രയും GHSS ചന്ദ്രഗിരി, TIHSS നായന്മാർമൂല, CJHSS ചെമ്മനാട് എന്നീ സ്കൂളുകളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡും നടന്നു.
ജില്ലാ പോലീസ് മേധാവി ബി വി വിജയ ഭരത് റെഡ്ഢി IPS പരേഡിൻ്റെ സല്യൂട്ട് സ്വീകരിച്ചു. അഡീഷണൽ എസ് പി ദേവദാസൻ സി എം ,ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടർ മധുസൂദനൻ ടി വി, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഷൈനി ഐസക്, ബേക്കൽ ഡി വൈ എസ് പി മനോജ് വി വി, മേൽപ്പറമ്പ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സന്തോഷ് കുമാർ എന്നിവർ പരേഡിനെ അഭിവാദ്യം ചെയ്തു.SPC ജില്ലാ അസിസ്റ്റൻ്റ് നോഡൽ ഓഫീസർ. ടി തമ്പാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. GHSS ചന്ദ്രഗിരി സ്കൂളിലെ നിഷിത കെ പരേഡ് കമ്മാന്ററായി പരേഡ് നയിച്ചു. CJHSS ചെമ്മനാടിലെ ഹാദിയ റോഷനാര സെക്കൻ്റ് ഇൻ കമാൻ്റർ ആയിരുന്നു. ബ്ലോക് പഞ്ചായത്ത് മെമ്പർ ബദറുൽ മുനീർ, വാർഡ് മെമ്പർ അമീർ പാലോത്ത് പി ടി എ പ്രസിഡന്റ്റുമാരായ കെ ടി നിയാസ്, അൻവർ ചോക്ലേറ്റ്, അബൂബക്കർ കാടങ്കോട്, പ്രിൻസിപ്പാൾ ഡോക്ടർ സുകുമാരൻ നായർ, ഹെഡ്മാസ്റ്റർ വിജയൻ കെ, നായൻമാർമൂല സ്കൂൾ ഹെഡ്മാസ്റ്റർ പികെ അനിൽകുമാർ, ചന്ദ്രഗിരി സ്കൂൾ ഹെഡ്മാസ്റ്റർ ആർ രാധാകൃഷ്ണ, രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവർ സംബന്ധിച്ചു.. തുടർന്ന് കലാ പരിപാടികളും ചന്ദ്രഗിരി പാലം വരെ SPC കേഡറ്റുകളുടെ വർണ്ണശബളമായ ഘോഷയാത്രയും നടന്നു. ഘോഷയാത്രയ്ക്ക് ജനറൽ കൺവീനർ വിജയൻ കെ, വൈസ് ചെയർമാൻ റഫീഖ് സി എച്ച്, ജോയിന്റ് കൺവീനർ അബ്ദുൽ സലീം ടി ഇ എന്നിവർ നേതൃത്യം നൽകി.
No comments