വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ മാനഭംഗപ്പെടുത്തി: വെസ്റ്റ് എളേരി ബഡൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ
ചിറ്റാരിക്കാല്‍ : വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ മാനഭംഗപ്പെടുത്തിയതായി പരാതി. സംഭവത്തില്‍ വെസ്റ്റ് എളേരി ബഡൂര്‍ ലിനേഷ് (41) നെ ചിറ്റാരിക്കാല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്‍ അറസ്റ്റു ചെയ്തു. ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ദിവസം രാത്രി 1.30 നണ് സംഭവം. മദ്യലഹരിയിലായിരുന്ന ലിനേഷ് വീട്ടില്‍ അതിക്രമിച്ച് കയറി ഉറങ്ങികിടക്കുകയായിരുന്ന 45 കാരിയെ കയറിപ്പിടിക്കുകയായിരുന്നുവെന്നാണ് കേസ്. യുവതി ബഹളം വച്ചതോടെ അക്രമി ഓടി രക്ഷപെട്ടു. പിന്നീട് പോലീസെത്തിയാണ് പിടികൂടിയത്.
No comments