ജന്മനക്ഷത്രങ്ങൾക്ക് യോജിച്ച നക്ഷത്രവൃക്ഷങ്ങൾ നട്ടുപിടിപ്പിച്ച് നക്ഷത്രവനം ഒരുക്കി അട്ടേങ്ങാനം ബേളൂർ ശിവക്ഷേത്രം
അട്ടേങ്ങാനം : 27 ജന്മനക്ഷത്രങ്ങൾക്ക് യോജിച്ച നക്ഷത്രവൃക്ഷങ്ങൾ നട്ടുപിടിപ്പിച്ച് നക്ഷത്രവനം ഒരുക്കിയിരിക്കുകയാണ് ബേളൂർ ശിവക്ഷേത്രത്തിൽ. 2024 സെപ്റ്റംബർ 28, 29 തീയതികളിൽ ക്ഷേത്രത്തിൽ നടന്ന മഹായജ്ഞത്തോടനുബന്ധിച്ചാണ് നക്ഷത്രവനം ഒരുക്കിയത്.......
കാഞ്ഞിരം, ഞാവൽ, കരിങ്ങാലി, കരിമരം, മുള, അരയാൽ, നെല്ലി, അത്തി, വന്നി, നാഗവൃക്ഷം, പേരാൽ, ക്ഷമത, ഇത്തി, അമ്പഴം, കൂവളം, നീർമരുത്, വയങ്കത, ഇലഞ്ഞി, വെട്ടി, വെള്ളപ്പൈൻ, വഞ്ചിമരം, പ്ലാവ്, എരിക്ക്, കടമ്പ്, തേന്മാവ്, കരിമ്പന, ഇലിപ്പ എന്നീ നക്ഷത്രവൃക്ഷങ്ങളാണ് ക്ഷേത്രപരിസരത്ത് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് നട്ടുപിടിപ്പിച്ചിരിക്കുന്നത്. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് നക്ഷത്രവനം സന്ദർശിച്ച് തങ്ങളുടെ നക്ഷത്രത്തിന് യോജിച്ച മരം ഏതാണെന്ന് പരിചയപ്പെടാനും പരിപാലിക്കാനും ഉള്ള അവസരമുണ്ട്. ഭക്തർക്ക് അവരവരുടെ നക്ഷത്രവൃക്ഷത്തിന്റെ തണലിൽ പ്രാർഥനാപൂർവം ഇരിക്കുന്നതിനും അവ സംരക്ഷിക്കുന്നതിനുമായി ചുറ്റും തറകെട്ടുന്നതിന് ഭരണസമിതി തീരുമാനമെടുത്തു......
No comments