വെസ്റ്റ് എളേരി പഞ്ചായത്ത് ലൈബ്രറി സമിതി സർഗോത്സവം സംഘടിപ്പിച്ചു... യുപി, ഹൈസ്കൂൾ വിഭാഗം മത്സരങ്ങൾ പ്ലാച്ചിക്കര എയുപി സ്കൂളിൽ നടന്നു
ഭീമനടി : വെസ്റ്റ് എളേരി പഞ്ചായത്ത് ലൈബ്രറി സമിതി സർഗോത്സവം സംഘടിപ്പിച്ചു. യുപി, ഹൈസ്കൂൾ വിഭാഗം മത്സരങ്ങൾ മഹാത്മാ വായനശാല കൂരാംകുണ്ടിന്റെ നേതൃത്വത്തിൽ പ്ലാച്ചിക്കര എയുപി സ്കൂളിൽ നടന്നു. വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ എടത്തോട് ഗ്രാമീണ വായനശാല ഒന്നാം സ്ഥാനവും വരക്കാട് കാന സ്മാരക ഗ്രന്ഥലയം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളനത്തിൽ തഹസിൽദാർ പി വി മുരളി സമ്മാനങ്ങൾ വിതരണം ചെയ്തു. പി വി ഭാസ്കരൻ അധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ നിർവാഹക സമിതി അംഗം ജോസ് സെബാസ്റ്റ്യൻ, താലൂക്ക് ജോയിന്റ് സെക്രട്ടറി കെ കരുണാകരൻ, സി സി അനിൽ കുമാർ, കെ വി നാരായണൻ എന്നിവർ സംസാരിച്ചു. കെ പി നാരായണൻ സ്വാഗതവും കെ അനീഷ് നന്ദിയും പറഞ്ഞു.
No comments