'ഇരിയ-പറക്കളായി റോഡ് പൂർണ്ണമായും ഗതാഗതയോഗ്യമാക്കുക': ബിജെപി സായാഹ്ന ധർണ നടത്തി
ഇരിയ: ഇരിയ പറക്കളായി റോഡ് പൂർണ്ണമായും ഗതാഗതയോഗ്യമാക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് ബിജെപി കോടോം ബേളൂർ പഞ്ചായത്ത് കമ്മിറ്റി സായാഹ്ന ധർണ നടത്തി. ഈ പ്രദേശത്തെ ആളുകളുടെ വർഷങ്ങളായുള്ള ആവശ്യമാണ് ഇരിയ പറക്കളായി റോഡ് പൂർണ്ണമായും ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കുക എന്നത്. നിലവിൽ ഈ റോഡിൽ വലിയടുക്കം മുതൽ പറക്കളായി വരെ 800 മീറ്റർ പൂർണ്ണമായും ടാർ ചെയ്യാൻ ബാക്കിയുണ്ട് കഴിഞ്ഞ ബഡ്ജറ്റിൽ സ അനുവദിച്ച ഒരുകോടി രൂപ ടാറിങ് പൂർണമായും ചെയ്യാൻ ബാക്കിയുള്ള ഈ പ്രദേശം ഒഴിവാക്കിക്കൊണ്ട് നിലവിൽ താർ ചെയ്തിട്ടുള്ള ഭാഗത്ത് തന്നെ ഉപയോഗപ്പെടുത്താനുള്ള നീക്കത്തിനെതിരെയാണ് യോഗം നടന്നത്.
ധർമ്മസമരം ബിജെപി സംസ്ഥാന കമ്മിറ്റി അംഗം വേലായുധൻ കോടവലം ഉദ്ഘാടനം ചെയ്തു യോഗത്തിൽ ബിജെപി കോടോംബേളൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് പ്രേമരാജ് കാലിക്കടവ്, വെള്ളരിക്കുണ്ട് മണ്ഡലം ജനറൽ സെക്രട്ടറി ശ്രീജിത്ത് പറക്കളായി, മണ്ഡലം വൈസ് പ്രസിഡണ്ട് വിജയൻമുളവന്നൂർ, ജില്ലാ കമ്മിറ്റി അംഗം അശോകൻ മേലത്ത് , പഞ്ചായത്ത് സെക്രട്ടറി രവി പൂതങ്ങാനം, മണ്ഡലം സെക്രട്ടറി ശാന്തവയമ്പിൽ ,ജ്യോതി രാധാകൃഷ്ണൻ, തുടങ്ങിയവർ സംസാരിച്ചു.
No comments