പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ ഉന്നമനത്തിന് കർമ്മ പദ്ധതി : കുമ്പളപ്പള്ളി യു പി സ്ക്കൂളിൽ കമ്മറ്റി രൂപീകരിച്ചു
കരിന്തളം: പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നിർദ്ദേശപ്രകാരം പട്ടിക വർഗ്ഗ വിഭാഗം കുട്ടികളുടെ ഉന്നമനം ലക്ഷ്യമിട്ട് കൊണ്ട് സമഗ്ര കർമ്മപദ്ധതി രൂപീകരിക്കുന്നതിൻ്റെ ഭാഗമായി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായുള്ള പ്രാദേശിക വികസന സമിതി കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്കൂളിൽ രൂപീകരിച്ചു. സ്കൂൾ ഹാളിൽ ചേർന്ന പട്ടികവർഗ്ഗ രക്ഷിതാക്കളുടെ യോഗത്തിൽ വാർഡ് മെമ്പർ കെ വി ബാബു അധ്യക്ഷത വഹിച്ചു. സമിതിയുടെ ഉദ്ദേശലക്ഷ്യങ്ങളുടെ വിശദീകരണവും ഉദ്ഘാടതനവും പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി പി ശാന്ത നിർവ്വഹിച്ചു. കുട്ടികൾ ക്ലാസ്സിൽ സ്ഥിരമായി വരാത്ത അവസ്ഥ, കൊഴിഞ്ഞ് പോക്ക്, ആനുകൂല്യങ്ങൾ നഷ്ടപ്പെടൽ എന്നിവയിൽ ഇടപ്പെടുവാനും ,സമ്പൂർണ്ണ ആധാർ പ്രഖ്യാപിച്ച കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിൽ അധാർ ഇല്ലാത്ത കുട്ടികൾ സ്കൂളിൽ പഠിക്കുന്നുണ്ടെന്ന കാര്യം സ്കൂൾ ഹെഡ്മാസ്റ്റർ യോഗത്തിൻ്റെ ശ്രദ്ധയിൽ പെടുത്തി. ആധാറിനായി പല രീതിയിൽ ഇടപെട്ടെങ്കിലും സാങ്കേതിക കാരണങ്ങളാൽ അതിന് കഴിഞ്ഞിട്ടില്ല. അതിനുള്ള ഇടപെടൽ നടത്തണമെന്നും യോഗത്തിൽ തീരുമാനമായി.
ഗൃഹസന്ദർശനം, പഠനമുറി സജീവമാക്കൽ, ഗോത്രവാഹിനി, കുട്ടികളുടെ ഗൃഹാന്തരീക്ഷം പഠനത്തെ ബാധിക്കുന്നു ,തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യപ്പെട്ടു. പട്ടിക വിഭാഗം വിദ്യാർത്ഥികളുടെ ഗുണമേന്മ വിദ്യാഭ്യാസം, സമ്പൂർണ്ണ വികസനം എന്നിവ ഉറപ്പു വരുത്തുവാനും യോഗം തീരുമാനിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് ടി സിദ്ദിഖ്, പിടിഎ വൈസ് പ്രസിഡണ്ട് വാസു കരിന്തളം, സീനിയർ അസിസ്റ്റന്റ് പി വി ഇന്ദുലേഖ എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ കെ പി ബൈജു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ ബിനു നന്ദിയും പറഞ്ഞു. ഭാരവാഹികളായി വാർഡ് മെമ്പർ കെ വി ബാബു (ചെയർമാൻ), സി ബിജുമോൻ , രാജിമോൾ വരയിൽ (വെസ്: ചെയർമാൻമാർ), ഹെഡ്മാസ്റ്റർ കെ പി ബൈജു (കൺവീനർ), സുരേഷ് വരയിൽ, കെ ബേബി ( ജോ : കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു.
No comments