Breaking News

ബിജെപി നേതാവ് കെ കെ നാരായണന്റെ ശ്രദ്ധാഞ്ജലി ചടങ്ങില്‍ അപമാനിച്ച രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മാപ്പ് പറയണം : ബി.ജെ.പി


കരിന്തളം  :അന്തരിച്ച ബിജെപി നേതാവ് കെ കെ നാരായണന്റെ 41-ാം ചരമദിന ദിവസം നടന്ന ചടങ്ങിൽ അന്തരിച്ച കെ കെ നാരായണനേയും അദ്ദേഹത്തിൻ്റെ കുടുംബത്തെയും അപമാനിക്കും വിധം പ്രസംഗിച്ച രാജ് മോഹൻ ഉണ്ണിത്താൻ എംപി കരിമ്പിൽ കുടുംബത്തോടും പൊതുസമൂഹത്തോടും മാപ്പ് പറയണമെന്ന് ബിജെപി കിനാനൂർ കരിന്തളം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു . പാർട്ടി വിട്ടതിൽ കെ.കെ നാരായണന് മനോവിഷമം ഉണ്ടായിരുന്നു എന്നും, അതിൽ അദ്ദേഹം പശ്ചാത്തപിച്ചിരുന്നു എന്നും ഉള്ള വാർത്ത എംപി ക്ക് എവിടുന്ന് കിട്ടി എന്ന്  വ്യക്തമാക്കണം .കെ.കെ നാരായണൻ അന്തരിച്ച് 40 ദിവസമായിട്ടും അവിടെ വരെ ഒന്ന് തിരിഞ്ഞു നോക്കാത്ത എം.പി 41-ാം ദിവസം വന്നു ഇത്തരം കോപ്രായങ്ങൾ കാട്ടിക്കൂട്ടിയത് എന്തിനു വേണ്ടിയാണെന്ന് വ്യക്തമാക്കണം.ഉണ്ണിത്താൻ എം.പിയുടെ പ്രവർത്തനത്തിൽ മനം മടുത്ത് നരേന്ദ്രമോദി നേതൃത്വം നൽകുന്ന കേന്ദ്രഭരണത്തിൽ ആകൃഷ്ടനായാണ് ശ്രീ. കെ കെ .നാരായണൻ ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നതെന്ന് പല യോഗങ്ങളിലും അദ്ദേഹം തന്നെ തുറന്നു പറഞ്ഞിട്ടുള്ളതാണ്.  പൊതുപ്രവർത്തനത്തിലും വ്യക്തി ജീവിതത്തിലും കറ പുരളാത്തവ്യക്തിത്വത്തിനുടമയായ ശ്രീ കെ. കെ. നാരായണൻറെ ജീവിതം നാട്ടുകാർക്കെല്ലാം സുപരിചിതമാണ്.അദ്ദേഹത്തെ അനുസ്മരിക്കുന്ന ചടങ്ങിൽ പോലും പച്ച കള്ളം പറയുന്ന എം.പി ഈ നാടിന് അപമാനം ആണെന്ന് ബിജെപി പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു.യോഗത്തിൽ പ്രമോദ് വർണ്ണം അധ്യക്ഷത വഹിച്ചു. പി സി പത്മനാഭൻ ചന്ദ്രൻ പൈക്ക ,സി കെ സുകുമാരൻ ,രാമകൃഷ്ണൻ ബിരിക്കുളം ,സുഗതൻ വരഞ്ഞൂർ എന്നിവർ സംസാരിച്ചു. വിനോദ് തലയടുക്കം സ്വാഗതവും, നിഷാദ് കുമ്പളപ്പള്ളി നന്ദിയും പറഞ്ഞു

No comments