വെള്ളരിക്കുണ്ട് ടൗണിലെ ഹൈമാസ്റ്റ് ലൈറ്റ് മിഴിയടച്ച് മാസങ്ങൾ പിന്നിട്ടു... റീത്തുംവെച്ചും മെഴുകുതിരി കത്തിച്ചും ആദരാജ്ഞലികൾ അർപ്പിച്ചു എൽ ഡി എഫ് പ്രവർത്തകർ
വെള്ളരിക്കുണ്ട് : താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ട് ടൗണിലെ ഹൃദയഭാഗത്തുള്ള ഹൈമാസ്റ്റ് പ്രവർത്തനരഹിതമായി മാസങ്ങൾ പിന്നിട്ടു. നിരവധി തവണ പരാതികൾ പറഞ്ഞിട്ടും പരിഹാരമുണ്ടാവാത്തതിനെ തുടർന്ന് എൽ ഡി എഫ് പ്രവർത്തകർ പ്രകടനമായി എത്തി കണ്ണടച്ച ഹൈ മാസ്റ്റ് ലൈറ്റിന് മുൻപിൽ അധികാരികളുടെ കണ്ണ് തുറക്കാൻ റീത്തുംവെച്ചും മെഴുകുതിരി കത്തിച്ചും പ്രതിഷേധിച്ചു.സി പി എം ബളാൽ ലോക്കൽ സെക്രട്ടറി സാബു കെ സി സമരം ഉത്ഘാടനം ചെയ്തു. താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ട് ടൗണിലെ തെരുവ് വിളക്കുകൾ പോലും പ്രകാശിപ്പിക്കാൻ കഴിയാത്തവരാണ് ബളാൽ പഞ്ചായത്തെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.രാത്രി ആകുമ്പോൾ വ്യാപാരസ്ഥാപങ്ങളിലെ വെളിച്ചം കൊണ്ടാണ് കുറച്ചെങ്കിലും ടൗണിൽ വെളിച്ചം ഉണ്ടാവുന്നതെന്നും കടകൾ അടഞ്ഞാൽ ടൗൺ പൂർണ്ണമായും ഇരുട്ടിലാവുമെന്നും ഓട്ടോ ഡ്രൈവർമാർ പറഞ്ഞു.
ടി വി തമ്പാൻ സ്വാഗതം പറഞ്ഞ സമരത്തിൽ ബേബി പുതുമന ആദ്യക്ഷനായി. ഓട്ടോ ഡ്രൈവർമാർക്ക് വേണ്ടി ഹരീന്ദ്രൻ പാത്തിക്കര ദുഃഖഭാരത്തോടെ റീത്ത് സമർപ്പിച്ചു. ചുമട്ടുതൊഴിലാളികൾക്ക് വേണ്ടി ഗിരീഷ് ടി എൻ മെഴുകുതിതിരിയും കത്തിച്ചു വെച്ചത്തോടെ സമരം അവസാനിച്ചു
No comments