Breaking News

കുമ്പളപ്പള്ളിയിൽ എട്ടാം ക്ലാസുകാരന്റെ ജീവൻ രക്ഷിച്ച വിപിന് അനുമോദനം


കരിന്തളം: ഫുട്ബോൾ കളിക്കുന്നതിനിടയിൽ തെറിച്ച് പോയ ബോൾ എടുക്കുന്നതിനിടെ അബന്ധത്തിൽ കിണറ്റിൽ വീണ എട്ടാം ക്ലാസ്കാരൻ്റെ ജീവൻ രക്ഷിച്ച യുവാവിനെ എസ് ടി കുടുംബശ്രി യൂണിറ്റ് അനുമോദിച്ചു. കിനാനൂർ കരിന്തളം പഞ്ചായത്തിൽ 14-ാം വാർഡിലെ വരയിൽ പ്രവർത്തിക്കുന്ന സൗപർണിക എസ്.ടി കടുംബശ്രീ അയൽകൂട്ടമാണ് കുമ്പളപ്പള്ളിയിൽ കളിക്കുന്നതിടയിൽ കിണറിൽ വീണ കുട്ടിയെ രക്ഷപ്പെടുത്തിയ വരയിലെ വിപിനെ അനുമോദിച്ചത്. പ്രസിഡന്റ് ശൈലയുടെ അദ്ധ്യക്ഷതയിൽ കുടുംബശ്രീ സി ഡി എസ് ചെയർ പേഴ്സൺ ഉഷാരാജു പൊന്നാടയണിയിച്ചു ഉപഹാരം നൽകി. സെക്രട്ടറി രാധിക, എസ്.ടി. ആനിമേറ്റർ രാജിമോൾ,എന്നിവർ സംസാരിച്ചു.

No comments