വെള്ളരിക്കുണ്ട് താലൂക്ക് ഡവലപ്മെൻ്റ് സഹകരണ സംഘം തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് എതിരില്ല
വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് താലുക്ക് ഡവലപ്മെൻ്റ് കോ-ഓപ്പറേറ്റിവ് സൊസൈറ്റി ലിമിറ്റഡ് കെ. 547 ൻ്റെ 2025-30 വർഷത്തെ ഭരണസമിതി തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
എം.എം സെബാസ്റ്റ്യൻ, സി.വി. ഭാവനൻ, ജയിംസ് പന്തമാക്കൽ, ജിജി പി.ജെ, ജോസഫ് ചെറിയാൻ, ജോസഫ് പി.ടി, തോമസ് ജോസഫ്, മാത്യു കെ.വി,ജെസിടോം , ലിസി അഗസ്റ്റ്യൻ, മംഗള എം, വിൻസെൻ്റ് ജോൺ സാലു എൻ.കെ, രവി. കെ കെ, ഷിജിത്ത് തോമസ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്, ഇവരിൽ എം.എം. സെബാസ്റ്റ്യനെ പ്രസിഡണ്ടായും, സി.വി. ഭാവനൻ വൈസ് പ്രസിഡണ്ടായും തിരഞ്ഞെടുത്തു പ്രിസൈഡിംഗ് ഓഫീസറായ സഹകരണ യൂനിറ്റ് ഇൻസ്പെക്ടർ വിപിൻ . സി തിരഞ്ഞടുപ്പിന് നേതൃത്ത്വം നല്കി
വർഷങ്ങളായി മലയോരത്തെ ഏഴ് പഞ്ചായത്ത് കളിലായി നല്ല നിലയിൽ പ്രവർത്തിക്കുന്ന വിവിദോ ദ്ദേശ സഹകരണ ക്രഡിറ്റ് സംഘമാണ് ഇത് താലൂക്കിൻ്റെ വികസനപാതയിൽ ജനക്ഷേമം ഉറപ്പുവരുത്താൻ സംഘത്തിന് സാധിക്കുമെന്നും ആയതിന് എല്ലാവരുടെയും പിന്തുണ പുതിയ ഭരണ സമിതി അഭ്യർത്ഥിച്ചു
No comments