കാണികളെ ആവേശത്തിരയിലാറാടിച്ച് വള്ളംകളി ലീഗ് മത്സരം
നീലേശ്വരം : കാണികളെ ആവേശത്തിൽ ആറാടിച്ചുകൊണ്ട് കാര്യങ്കോട്ട് വള്ളംകളി ലീഗ് മത്സരം സംഘടിപ്പിച്ചു. കാര്യങ്കോട് റെഡ്സ്റ്റാർ ബോട്ട് ക്ലബ്ബ് അംഗങ്ങളുടെ ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങളുടെ പരിശീലനത്തിന്റെ ഭാഗമായി 5-പേർ തുഴയും വള്ളംകളി ലീഗ് മത്സരം സംഘടിപ്പിച്ചു.ഞായറാഴ്ച വൈകിട്ട് കാര്യങ്കോട് പഴയ കടവിൽ സമീപം വെച്ച് നടന്ന ആവേശകരമായ വള്ളംകളി മത്സരത്തിൽ രതീഷ്.ടി.കെ നയിച്ച ടീം ഒന്നാം സ്ഥാനവും ബിജു .കെ നയിച്ച ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.ഏറ്റവും നല്ല അമരക്കാരനായി അജയ് -യെയും അണിയക്കാരനായി സഞ്ജുവിനെയും തെരഞ്ഞെടുത്തു.മത്സര വിജയികൾക്ക് റെഡ്സ്റ്റാർ ദുബൈയുടെ ഭാരവാഹിയായ ഇ.വി.മധു സമ്മാനദാനം നടത്തി.മത്സരങ്ങൾ മഹേന്ദ്രൻ. എം ,പ്രമോദ്.പി, എന്നിവർ നിയന്ത്രിച്ചു. ക്ലബ്ബ് സെക്രട്ടറി രജിത്ത് കുമാർ. വി.വി സ്വാഗതവും പ്രസിഡൻ്റ് ബാബു.ടി നന്ദിയും പറഞ്ഞു.
No comments