Breaking News

മലയോര ഹൈവേയിൽ കാടും മുൾപ്പടർപ്പും വെട്ടി നീക്കി വൃത്തിയാക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകർ


കോളിച്ചാൽ  : ദേശീയ പാതയുടെ സമാന്തര  റോഡായ മലയോര ഹൈവേയിൽ കാട് മൂടി സിഗ്നൽ ബോർഡുകൾ കാടും മുൾപ്പടർപ്പും മൂടി കാഴ്ച മറയ്ക്കും വിധം പടർന്നു പന്തലിച്ചിട്ടു മാസങ്ങൾ കഴിഞ്ഞു.   കാൽനടകാർക്ക് പോലും യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യം അധികാരികാരി കളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും ഫലപ്രദമായ നടപടികളുണ്ടാകാത്തതിനെ തുടർന്നു  യൂത്ത് കോൺഗ്രസ്സ് പനത്തടിയുടെ 

നേതൃത്വത്തിൽ കോളിച്ചാൽ എരിഞ്ഞിലംകോട് ജംഗ്ഷൻ മുതൽ എരിഞ്ഞിലംകോട് ശ്രീ ധർമ്മശാസ്താ ക്ഷേത്ര പരിസരം വരെ കാടും മുൾപടർപ്പും  വെട്ടി നീക്കി  യാത്രക്കാർക്കും, വാഹനങ്ങൾക്കും യാത്ര സുഗമമാക്കുന്നതിനു സഹായകമാകുന്ന തരത്തിൽ യൂത്ത് കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.. ശ്രീ. കെ.ജെ. ജെയിംസ്, എച്ച്.വിഘ്നേശ്വരഭട്ട്, ഇ.കെ. ജയൻ, അജീഷ് കോളിച്ചാൽ, സന്ദീപ് കോളിച്ചാൽ, ശ്രീവിദ്യ,പവിത്ര സുരേഷ്, എ.കെ. ദിവാകരൻ, എം.ജയകുമാർ, രാജീവ് തോമസ്, എൻ.വിൻസെൻ്റ്, സുപ്രിയ അജിത്ത്, വിഷ്ണുദാസ്, ജോസ് പുളിക്കൽ സാബു നാല്തുണ്ടം, കെ.പി.അനിൽകുമാർ, സിബി നാലുതുണ്ടം,അനിൽ കുമാർ, ജോസ് കാക്കി, കൃഷ്ണൻ എ.എസ്, കുമാരി.കെ, 

വിനോദ് കടമല, നാരായണൻ നായർ, സനൽ പാലച്ചാൽ, മുരളി ചാമുണ്ടിക്കുന്ന്, സിജോ കടമല,സനോജ് ബി. നിഷാന്ത് കെ.എസ്. ജോമോൻ പന്തലാനി, അജിത്ത് കുമാർ,തുടങ്ങിയവർ നേതൃത്വം നൽകി.


No comments