ബിന്ദു സഹായ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്വരൂപിച്ച തുക 836240 രൂപ ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ബിന്ദുവിന്റെ കുടുബത്തിന് കൈമാറി
വെള്ളരിക്കുണ്ട് : ബിന്ദു സഹായ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്വരൂപിച്ച തുക 836240 രൂപ ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃതത്തിൽ ബിന്ദുവിന്റെ കുടുബത്തിന് കൈമാറി.മാലോം നാട്ടക്കല്ലിൽ താമസിക്കുന്ന ബിന്ദു സജി വീട്ടിൽ കുഴഞ്ഞു വീണതിനെത്തുടർന്ന് മംഗലാപുരം ഇന്ത്യാന ഹോസ്പിറ്റലിൽ എത്തിക്കുകയും അവർക്ക് സംസാരശേഷി നഷ്ടപ്പെട്ട് തളർന്ന് പോവുകയും ചെയ്തു ഓപ്പറേഷനും ചികിത്സയ്ക്കും തുടർച്ചികിത്സയ്ക്കും ആയി ഭീമമായ രൂപ ചിലവ് വരും ബിന്ദുവിന്റെ നിർധന കുടുബത്തെ സഹായിക്കാൻ ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം രക്ഷാധികാരിയും ചെയര്മാൻ ജോർജ്ജ് ജോസഫ് എം ജെ, ട്രഷർ സിബിച്ചൻ പുളിങ്കാല, ജനറൽ കൺവീനർ ടോമിച്ചൻ കാഞ്ഞിരമറ്റം, എന്നിവർ അടങ്ങിയ കമ്മറ്റി രൂപികരച്ചു .നാട്ടിലെ നല്ലവരായ സഹായത്തോടെ ഏകദേശം 836240 രൂപ ബിന്ദുവിന്റെ കുടുബത്തിന് ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം കൈമാറി. ചടങ്ങിൽ വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് മെബർ കെ കെ തങ്കച്ചൻ, ബളാൽ ഗ്രാമ പഞ്ചായത്ത് അംഗം ശ്രീജ രാമചന്ദ്രൻ, സിബിച്ചൻ പുളിങ്കാല, മാർട്ടിൻ ജോർജ്ജ്, ജോസ് ചെറുകുന്നേൽ,മനോജ് പുന്നപ്ലാക്കൽ, സോജി കരിബനാക്കുഴി, വിനോദ് വി ആർ, ജോജൻ ജോർജ്ജ്, ബെന്നി കിഴക്കേൽ, സൗമ്യ, നൗസിയ,കൃഷ്ണൻ പടയംങ്കല്ല്, ഷൈജ വെട്ടിക്കൊബേൽ, അനൂപ്,അനിൽ ദ്യശ്യ, മോഹനൻ പുല്ലൊടി തുടങ്ങിയവർ സംബന്ധിച്ചു
No comments