Breaking News

കമ്പല്ലൂർ ഗവ ഹയർസെക്കൻഡറിയിലെ ജൂനിയർ റെഡ്‌ ക്രോസ്‌ വളണ്ടിയർമാരായ വിദ്യാർത്ഥികളുടെ സ്‌കാർഫിംഗ്‌ സെർമ്മണി നടന്നു


കമ്പല്ലൂർ : പുതിയ ജെആർസി വളണ്ടിയർമാരുടെ  സ്‌കാർഫിംഗ്‌ സെർമ്മണി നടത്തി. കമ്പല്ലുർ ഗവ ഹയർസെക്കൻഡറിയിലെ ജൂനിയർ റെഡ്‌ ക്രോസ്‌ വളണ്ടിയർമാരായ വിദ്യാർത്ഥികളുടെസ്‌കാർഫിംഗ്‌ സെർമ്മണി നടന്നു. പ്രത്യേക അസംബ്ലിയിൽ നടന്ന ചടങ്ങ്‌ ഇന്ത്യൻ റെഡ്‌ക്രാസ്‌ സൊസെറ്റി ജില്ലാ സെക്രട്ടറി ടി കെ നാരായണൻ ഉദ്‌ഘാടനം ചെയ്‌തു. പ്രധാന അധ്യാപകൻ  പി ജനാർദനൻ അധ്യക്ഷനായി.സംസ്ഥാന കമ്മറ്റിയംഗം  ജോസഫ്‌ പ്ലാച്ചേരിൽ സംസാരിച്ചു. ജെആർസി വിദ്യാർത്മഥികൾക്ക്‌ സ്വാതന്ത്രദിനവുമായി ബന്ധപ്പെട്ട്‌ നടത്തിയ ജില്ലാതല ഖേലന മൽസരത്തിൽ രണ്ടാം സ്ഥാനം നേടിയ സി ആർ ശ്രീലയക്ക്‌ സികെ ഭാസ്‌കരൻ മാസ്‌റ്റർ സ്‌മാരക ക്യാഷ്‌ അവാർഡും ഉപഹാരവും ചടങ്ങിൽ വെച്ച്‌ സമ്മാനിച്ചു അക്ഷയ്‌ശശി സ്വാഗതവും ക‍ൗസൺസിലർ എ വി സ‍ൗമ്യ നന്ദിയും പറഞ്ഞു

No comments