പരപ്പയിൽ ഡിജിറ്റൽ എക്സ്റേ ഉദ്ഘാടനവും സൗജന്യമെഗാ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു
പരപ്പ : ആതുര സേവനരംഗത്ത് പുത്തൻ അധ്യായം രചിച്ച് മുന്നേറുന്ന ആശ്രയ പോളിക്ലിനിക്കിൽ പരപ്പയിൽ ഇദം പ്രഥമമായി ഡിജിറ്റൽ എക്സ്റേ പ്രവർത്തനം ആരംഭിച്ചു. അതോടൊപ്പം വിദഗ്ദ ഡോക്ടർമാരുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് ജനമൈത്രി ശിശു സൗഹൃദ പോലീസിൻ്റെ സഹകരണത്തോടെ അഞ്ച് ദിനങ്ങൾ നീണ്ടുനില്ക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പിനും തുടക്കം കുറിച്ചു. മെഗാ മെഡിക്കൽ ക്യാമ്പിൻ്റെയും ഡിജിറ്റൽ എക്സ് റേയുടെയും ഉദ്ഘാടന കർമ്മം വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ.സതീഷ്.കെ. പി. നിർവ്വഹിച്ചു. ഡിജിറ്റൽ എക്സ് റേ സ്വിച്ചോൺ കർമ്മം പ്രശസ്ത അസ്ഥി രോഗ വിദഗ്ദൻ ഡോക്ടർ ഋതിക് ജനാർദനൻ നിർവ്വഹിച്ചു. ചടങ്ങിൽ ആശ്രയാ പോളിക്ലിനിക്ക് എം.ഡി. ശ്രീ മുനീർ എം.ടി.പി. സ്വാഗതം പറഞ്ഞു. കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സി.എച്ച്. അബ്ദുൾ നാസർ അദ്ധ്യക്ഷത വഹിച്ചു. യു.വി. മുഹമ്മദ് കുഞ്ഞി, സിജോ പി ജോസഫ്, ഇസ്ഹാഖ്. കെ കെ , വിജയൻ കോട്ടക്കൽ, എന്നിവർ ആശംസാപ്രസംഗം നടത്തി. ആശ്രയാ പോളിക്ലിനിക്ക് ഡയരക്ടർ സജി എബ്രഹാം നന്ദി പറഞ്ഞു. ജനറൽ വിഭാഗത്തിൽ ഡോ : ജോർജ് മാത്യു, ഡോ: അലൻഷാ, ഡോ:ബിനിൽ ഷാജൻ , ഡോ:അമൃത ഇ.വി, എന്നിവരും ,ഫിസിഷ്യൻ വിഭാഗത്തിൽ ഡോ:അരുൺ.വി.ജെ,
അസ്ഥി രോഗവിഭാഗത്തിൽ ഡോ: ഋത്വിക് ജനാർദനൻ, ഇ എൻ.ടി വിഭാഗത്തിൽ ഡോ:അശ്വിൻ . കെ, പ്രസവ സ്ത്രീ രോഗ വിഭാഗത്തിൽ ഡോ: മാളവിക, ശിശുരോഗ വിഭാഗത്തിൽ ഡോ: ശ്രീനാഥ്. എൻ എന്നിവർ രോഗികളെ പരിശോധിച്ചു. മലയോര മേഖലയിലെ ഒട്ടനവധി പേർക്ക് സൗജന്യമായി വിദഗ്ദ ചികിൽസ ലഭ്യമായ ക്യാമ്പ് നൂറുകണക്കിന് പാവപ്പെട്ട രോഗികൾക്ക് ആശ്വാസമായി ഭവിച്ചു. തുടർന്നുള്ള നാലു ദിവസങ്ങളിലും രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെ വിവിധ വിഭാഗങ്ങളിൽ വൈദഗ്ദ്യം നേടിയ ഡോക്ടർമാരുടെ സേവനം സൗജന്യമായി ലഭ്യമാകുന്നതാണെന്ന് ആശ്രയ പോളി ക്ലിനിക്ക് അധികൃതർ അറിയിച്ചു. സൗജന്യ മൾട്ടി സ്പെഷ്യാലിറ്റി മെഗാ മെഡിക്കൽ ക്യാംപിൻ്റെ ഭാഗമായി ലാബോറട്ടറി, ഡിജിറ്റൽ എക്സ് റേ ,മരുന്നുകൾ എന്നിവക്ക് കൂടി കിഴിവ് ലഭ്യമാണ്.
No comments