Breaking News

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പതിനാറാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലൻചിറയിൽ വെച്ച് മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി കാസറഗോഡ് ഡി സി സി വൈസ് പ്രസിഡന്റ് പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.. നിയുക്ത വാർഡ് പ്രസിഡണ്ടായി ദേവസ്യ മുതുക്കുളത്തെ തിരഞ്ഞെടുത്തു


വെള്ളരിക്കുണ്ട് : ഇന്ത്യൻ നാഷണൽ കോൺഗ്രസ് പതിനാറാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി പതാക ഉയർത്തിയത് ബളാൽ ബ്ലോക്ക് പ്രസിഡണ്ട് മധു ബാലൂർ പതാക ഉയർത്തിക്കൊണ്ട് സംഗമത്തിന് തുടക്കം കുറിച്ചു.  കറ്റൊട്ട് തോമസ് സ്വാഗതം പറയുകയും കാസറഗോഡ് ഡി സി സി  വൈസ് പ്രസിഡന്റ് കുടുംബസംഗമം പ്രദീപ് കുമാർ  ഉദ്ഘാടനം ചെയ്തു.ദേവസ്യ മുതുകുളം അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് മുഖ്യപ്രഭാഷണം നടത്തി . കാസർഗോഡ് ഡിസിസി സെക്രട്ടറി ഹരീഷ് പി നായർ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാധാമണി, ബളാൽ മണ്ഡലം പ്രസിഡണ്ട് ജോസഫ് ,ഒന്നാം വാർഡ് മെമ്പർ തങ്കച്ചൻ ,ബിജു ചാമക്കാല ബ്ലോക്ക് ജനറൽ സെക്രട്ടറി ജിമ്മി എടപ്പാടി ബ്ലോക്ക് ജനറൽ സെക്രട്ടറി അവറാച്ചൻ ,ബ്ലോക്ക് ഭാരവാഹി ഔസേപ്പച്ചൻ  എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . യോഗം നിയന്ത്രണം എൻ ഡി വിൻസന്റ്  മണ്ഡലം കമ്മിറ്റി പ്രത്യേകം നിർദ്ദേശപ്രകാരം കോഡിനേറ്റ് ചെയ്തു നല്ല പ്രവർത്തന മുന്നേറ്റം പതിനാറാം വാർഡിൽ ഉണ്ടായി. യോഗത്തിൽ നിയുക്ത വാർഡ് പ്രസിഡണ്ടായി ദേവസ്യ മുതുക്കുളത്തെ തിരഞ്ഞെടുത്തു 21 അംഗ കമ്മിറ്റി രൂപീകരിച്ചു




No comments