പരിയാരത്ത് സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് നിയന്ത്രണം വിട്ടു, ഡിവൈഡറിലേക്ക് പാഞ്ഞു കയറി; 2 പേർക്ക് പരിക്ക്
പരിയാരം: കണ്ണൂർ പരിയാരത്ത് ബദേശീയ പാതയിൽ സ്വകാര്യബസും സ്‌ക്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. സ്‌ക്കൂട്ടര്‍ യാത്രക്കാരനായ ശ്രീധരന്‍, ബസ് കണ്ടക്ടര്‍ ജയേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം. കണ്ണൂരില്‍ നിന്ന് പയ്യന്നൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ശ്രീധരനെ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് റോഡിന് നടുവിലെ ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റവരെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽ സ്കൂട്ടർ പൂർണ്ണമായും തകർന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
No comments