കാസർകോട്, ഹൊസ്ദുർഗ്, വെള്ളരിക്കുണ്ട് എക്സൈസ് സർക്കിൾ ഓഫിസുകളിൽ പരിശോധന 6000 രൂപ പിടിച്ചു...
കാസർകോട് :എക്സൈസ് കാസർകോട് സർക്കിൾ ഓഫിസിൽ നടത്തിയ പരിശോധനയിൽ അനധികൃതമായ കൈവശം വച്ച 6000 രൂപ കണ്ടെത്തി. വിജിലൻസ് ഡിവൈഎസ്പി വി.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലാണ് കാസർകോട്, ഹൊസ്ദുർഗ്, വെള്ളരിക്കുണ്ട് എന്നീ സർക്കിൾ ഓഫിസുകളിൽ പരിശോധന നടത്തിയത്. കാസർകോട് സർക്കിൾ ഓഫിസിലെ ഇൻസ്പെക്ടർ കെ.എസ്.പ്രശോഭിന്റെ കയ്യിൽ നിന്നു 5000 രൂപയും കംപ്യൂട്ടർ മുറിയിൽ വലിച്ചിട്ട നിലയിൽ 1000 രൂപയുമാണ് കണ്ടെത്തിയത്. റിപ്പോർട്ട് നൽകുമെന്നു അധികൃതർ അറിയിച്ചു.
No comments