ഓട്ടിസം സെന്റർ ചന്തേരയിലെ കുട്ടികളുടെ ഓണാഘോഷ പരിപാടി സിനി ആർട്ടിസ്റ്റ് കപോതം ശ്രീധരൻ നമ്പൂതിരി നിർവ്വഹിച്ചു
തൃക്കരിപ്പൂർ : സമഗ്ര ശിക്ഷാ കാസർഗോഡ് ബി.ആർ സി ചെറുവത്തൂർ ഓട്ടിസം സെൻ്റർ ചന്തേരയിലെ കുട്ടികളുടെ ഓണാഘോഷ പരിപാടി സിനി ആർട്ടിസ്റ്റ് കപോതം ശ്രീധരൻ നമ്പൂതിരി നിർവ്വഹിച്ചു. ചടങ്ങിൽ ഓട്ടിസം സെൻ്റർ പി.ടി.എ പ്രസിഡണ്ട് നാരായണൻ എം അദ്ധ്യക്ഷത വഹിച്ചു. ' ചെറുവത്തൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ രമേശൻപുന്നത്തിരിയൻ മുഖ്യാതിഥി ആയിരുന്നു. ചടങ്ങിൽ ഓട്ടിസം സെൻ്ററിലെ അധ്യാപകരായ ശ്രുതി എം പി വൃന്ദ എം , ഫാസില പി.കെ.മേഘ എ ആർദ്ര .എം , ഉഷ കെ എന്നിവര ബി.ആർ സി ആദരിച്ചു. ഡയറ്റ് ഫാക്കൽറ്റി പ്രസനഎ ഓട്ടിസം സെൻ്റർ പി.ടി.എ വൈസ് പ്രസിഡണ്ട് ബാബു വി.എൻ സ്റ്റാഫ് സെക്രട്ടറി സനൂപ് എം, മുൻ പി ടി.എ പ്രസിഡണ്ട് സുഭാഷ് പി , ചന്തേര യു.പി സ്കൂൾ സ്റ്റാഫ് സെക്രട്ടി റീന വിസി, രജനി എവി എന്നിവർ ആശംസകൾ അർപ്പിച്ചു സ്പെഷ്യൽ എഡ്യുക്കേറ്റർമാരായ ഷിബി മോൾ ടി.വി,രജിത പി ഷാനിബ. കെ പി, അനുശ്രീ പി , ശ്രീജിന കെ, രജനി പി.യു മുംതാസ് എം , രോഷ്നി ബി, ഷാനിബ കെ.പി, നിമിത കെ യു , ട്രെയിനർ പി. രാജഗോപാലൻഎന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. കുട്ടികൾക്കുള്ള സമ്മാനദാനം അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിജേഷ് എം.വി നിർവ്വഹിച്ചു. ചെറുവത്തൂർ ബി.ആർ സി ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ സുബ്രഹ്മണ്യൻ സ്വാഗതവും സ്പെഷ്യൽ എഡ്യുക്കേറ്റർ വൃന്ദ എം. നന്ദി പ്രകാശിപ്പിച്ചു.
No comments