ബന്തടുക്കയിൽ ചൂതാട്ടകേന്ദ്രം വളഞ്ഞ ബേഡകം പൊലീസ് 12 പേരെ പിടികൂടി... കളിക്കളത്തിൽ നിന്നു 56,300 രൂപയും പിടിച്ചെടുത്തു
കാസർകോട്: ജില്ലാ പൊലീസ് മേധാവി ബി.വി വിജയ് ഭാരത് റെഡ്ഡിയുടെ നിർദ്ദേശപ്രകാരം ബന്തടുക്ക, ബേത്തലം ചൂതാട്ടകേന്ദ്രം വളഞ്ഞ ബേഡകം പൊലീസ് 12 പേരെ പിടികൂടി. കളിക്കളത്തിൽ നിന്നു 56,300 രൂപയും ചൂതാട്ടത്തിനു ഉപയോഗിച്ച സാമഗ്രികളും കസ്റ്റഡിയിലെടുത്തു. പനത്തടി, പനത്തടിയിലെ ഷിബു(53), ബന്തടുക്ക, കോട്ടപ്പദവിൽ ഹൗസിലെ കെജി അനിൽകുമാർ(49), കക്കച്ചാലിലെ ജയിംസ് (61), ബന്തടുക്കയിലെ പി.എം അഷ്റഫ്(42), ബന്തടുക്കയിലെ റസാഖ്(49), മാത്യു(58), റോയ്(50), കാഞ്ഞങ്ങാട് കരിം(50), കാഞ്ഞങ്ങാട്, പി.പി അഷ്റഫ്(42), കാഞ്ഞങ്ങാട് യാസിർ(27), ചിത്താരി അഷ്റഫ്(58), ബന്തടുക്കയിലെ സി പ്രജീഷ്(35) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച രാത്രി 11.30 മണിയോടെയാണ് ബേത്തലത്തെ ഒരു ഷെഡിൽ നടത്തിയിരുന്ന പുള്ളിമുറി കേന്ദ്രത്തിൽ പൊലീസ് റെയ്ഡ് നടത്തിയത്. എ.എസ്.ഐ കെ.ജയരാജൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ എം.ശ്രീകുമാർ, സിവിൽ പൊലീസ് ഓഫീസർ രാകേഷ് കുമാർ, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് അംഗം എസ്.ഐ സി ശിവദാസൻ, ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡ് അംഗങ്ങളായ വി സുഭാഷ്, സജീഷ്, സുഭാഷ് ചന്ദ്രൻ എന്നിവരാണ് ചൂതാട്ടകേന്ദ്രത്തിൽ റെയ്ഡ് നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നത്. ചൂതാട്ട കേന്ദ്രങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
No comments