എഴുത്തുകാരായ അധ്യാപകരെ ആദരിച്ച് ഹോസ്ദുർഗ്ഗ് ബി ആർ സിയുടെ പുസ്തക ഓണം അംബികാ സുതൻ മാങ്ങാട് ഉദ്ഘാടനം ചെയ്തു
ഈ വർഷത്തെ ഓണാഘോഷം വേറിട്ട രീതിയിൽ ആഘോഷിച്ച് ഹോസ്ദുർഗ്ഗ് ബി ആർ സി. ഉപജില്ലയിലെ എഴുത്തുകാരായ അധ്യാപകരെ ആദരിച്ചുകൊണ്ട് പുസ്തക - ഓണം സെപ്റ്റംബർ 3 ന് ബി ആർ സിയിൽ നടന്നു. ബി ആർ സിയുടെ ഭാഷാക്കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഓണാഘോഷം സംഘടിപ്പിച്ചത്.പുസ്തക - ഓണം പ്രശസ്ത എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട് ഉദ്ഘാടനം ചെയ്തു. എഴുത്തിലും വായനയിലും വ്യക്തിമുദ പതിപ്പിച്ച അധ്യാപകരെ അനുമോദിച്ചുകൊണ്ടുള്ള പുസ്തക ഓണം ഓണത്തിന് പുതിയൊരു ഏടാണ് തീർത്തത്. ഇത്തരത്തിലൊരാണാഘോഷം കേരളത്തിൽ തന്നെ ആദ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.എസ് എസ് കെ ജില്ലാ പ്രോജക്ട് കോഡിനേറ്റർ വിഎസ് ബിജുരാജ് മുഖ്യാതിഥിയായി പങ്കെടുത്തു.. ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ സാഹിത്യപ്രതിഭകളായ സിപി ശുഭ,തങ്കമണി അമ്മംകോട് ,അനിൽ നീലാംബരി ,ഈശ്വരൻ കെ എം , ലേഖ കാദംബരി, സനീഷ് കൊടക്കാട്, സുധാമണി ടി ഇ ,അനിൽകുമാർ ഫിലിപ്പ്,സുരേഷ് ഗംഗാധരൻ ,അനിൽ മണിയറ ,നസീർ കല്ലൂരാവി ,കാവ്യാ കല്ലന്തട്ട ,രമേശൻ കാർക്കോട്ട് തുടങ്ങി 13 അധ്യാപകർ ചടങ്ങിൽ ആദരിച്ചു..ഓണപ്പൂക്കളവും, ഓണക്കളികളും ഓണ സദ്യയും കലാപരിപാടികളും അരങ്ങേറി.
No comments