കോളംകുളം കുമ്പളപ്പള്ളിയിൽ കട കുത്തി തുറന്ന് മോഷണം പോലീസ് കേസ് എടുത്തു
കോളംകുളം : അനാദി കട കുത്തി തുറന്ന് 42000 രൂപ കവർച്ച ചെയ്തു. കരിന്തളം കുമ്പളപള്ളിയിലെ കെ സജിയുടെ കടയിലാണ് ഇന്നലെ രാത്രി കള്ളൻ കയറിയത്. കടയുടെ പിറകിലൂടെ വന്ന മോഷ്ടാവ് കടയുടെ മുൻപിലെ ലൈറ്റ് ഊരി വച്ച ശേഷം ഷട്ടർ ലോക്ക് തകർത്ത് കവർച്ച നടത്തുകയായിരുന്നു. മേശ വലിപ്പിൽ സൂക്ഷിച്ച പണമാണ് കവർന്നത്. കള്ളന്റെ ദൃശ്യങ്ങൾ കടയിലെ സി സി ടി വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. മാസ്കിട്ടാണ് മോഷണം നടത്തിയത്. നീലേശ്വരം പൊലീസ് കേസെടുത്തു. ആഗസ്റ്റ് 15 ന് തൊട്ടടുത്തുള്ള പ്രഭയുടെ വർക്ക് ഷോപ്പിലും കള്ളൻ കയറിയിരുന്നു.
No comments