Breaking News

ഓട്ടോയിൽ കടത്തുകയായിരുന്ന 18.240 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

കാസർകോട്: ഓട്ടോയിൽ കടത്തുകയായിരുന്ന 18.240 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. കൊടിയമ്മ പൂക്കട്ടയിലെ എം.അബ്ദുൽ അസീസി (42)നെയാണ് കുമ്പള പൊലീസ് ഇൻസ്പെക്ടർ കെ പി ജിജേഷ്, എസ് ഐ കെ ശ്രീജേഷ് എന്നിവർ ചേർന്ന് പിടികൂടിയത്. സീനിയർ സിവിൽ പൊലീസ് ഓഫീസർ ചന്ദ്രനും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു. മയക്കുമരുന്ന് കടത്തിനു ഉപയോഗിച്ച ഓട്ടോയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച രാത്രി 11 മണിയോടെ കൊടിയമ്മ ജംഗ്ഷനിൽ ഓട്ടോ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെടുത്തത്. പൊലീസിനെ കണ്ട് ഇറങ്ങി ഓടാൻ ശ്രമിക്കുന്നതിനിടയിലാണ് അബ്ദുൽ അസീസ് പിടിയിലായതെന്നു പൊലീസ് പറഞ്ഞു.

No comments