Breaking News

കിനാനൂര്‍ കരിന്തളം സൈനിക കൂട്ടായ്മ ഓണാഘോഷവും കുടുംബ സംഗമവും നടത്തി


നീലേശ്വരം കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ കുടുംബ സംഗമവും ഓണാഘോഷവും തോളേനി അമ്മാമ്മ ഓഡിറ്റോറിയത്തിൽ ആഘോഷിച്ചു, സൈനികരും പൂർവ്വസൈന്റും അവരുടെ കുടുംബാംഗങ്ങളും നാട്ടുകാരും വിവിധ കലാകായിക മത്സരങ്ങളിൽ പങ്കുചേരുകയും വൈവിധ്യമാർന്ന മറ്റ് കലാപരിപാടികൾ അരങ്ങേറുകയും ചെയ്തു .സൈനിക കൂട്ടായ്മയുടെ ഏറ്റവും മുതിർന്ന അംഗം എം കെ തങ്കപ്പൻ വാളൂർ ഉദ്ഘാടനം ചെയ്തു, സൈനിക കൂട്ടായ്മ പ്രസിഡന്റ് പി വസന്തൻ തോളേനി അധ്യക്ഷനായി. നാട്ടുകാരായ സാബു അബ്രഹാം നന്ദകുമാർ തോളേനി പാറക്കോൽ രാജൻ, സെക്രട്ടറി ജോഷി വർഗീസ് ,ട്രഷറർ ബിജു പി വി എന്നിവർ സംസാരിച്ചു.

No comments