Breaking News

അനധികൃത മണല്‍ക്കടത്ത് പിടികൂടാന്‍ പൊലീസ് ഉപയോഗിച്ച തോണി തീവച്ച് നശിപ്പിച്ച നിലയില്‍


അനധികൃത മണല്‍ക്കടത്ത് തോണികളെ പിടികൂടാന്‍ പൊലീസ് ഉപയോഗിച്ച തോണി തീവച്ച് നശിപ്പിച്ചനിലയില്‍ കണ്ടെത്തി. കുഞ്ഞഹമ്മദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള തോണിയാണ് തീവച്ച് നശിപ്പിച്ചത്. കുമ്പള കൊപ്പളം അടിപ്പാതയ്ക്ക് സമീപം ഈ തോണി സൂക്ഷിച്ചതായിരുന്നു. ശനിയാഴ്ച രാവിലെയാണ് തോണി തീവച്ച് നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. തോണി പൂര്‍ണമായും കത്തിനശിച്ചു. പുഴയില്‍ നിന്നും മണല്‍വാരി അനധികൃതമായി കടത്തിക്കൊണ്ടുപോകുന്നവര്‍ സഞ്ചരിക്കുന്ന തോണികളെ പിടികൂടാന്‍ ഈ തോണി പൊലീസുകാര്‍ ഉപയോഗിച്ച് വരികയായിരുന്നു. ഇതിനുള്ള വിരോധമാകാം തോണി തീവച്ച് നശിപ്പിക്കാന്‍ കാരണമെന്ന് സംശയിക്കുന്നു.


No comments