സ്കൂളിൽ ജോലി വാഗ്ദാനം ചെയ്തു പണം വാങ്ങി കബളിപ്പിച്ചു ; വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു
വെള്ളരിക്കുണ്ട് : മലപ്പുറത്തുള്ള സ്കൂളിൽ ജോലി വാഗ്ദാനം ചെയ്തു പണം കൈപ്പറ്റി ജോലിയോ പണമോ നൽകാതെ കബളിപ്പിച്ചതായി പരാതി. കൊന്നക്കാട് സ്വദേശിയായ ഷിബിൻ ആണ് പരാതിക്കാരൻ. പറമ്പ സ്വദേശിയായ ശരത് ചന്ദ്രൻ ആണ് ജോലി വാഗ്ദാനം ചെയ്ത് 6 ലക്ഷത്തോളം രൂപ കൈപ്പറ്റിയതായി പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു.
No comments