സീതാറാം യെച്ചൂരിയുടെ ഒന്നാം ചരമവാർഷിക അനുസ്മരണ പൊതുയോഗം ; സി പി ഐ എം മാലോം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാലോത്ത് വെച്ച് നടത്തി
മാലോം : സീതാറാം യെച്ചൂരിയുടെ ഒന്നാം ചരമവാർഷിക അനുസ്മരണ പൊതുയോഗം സി പി ഐ എം മാലോം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാലോത്ത് വെച്ച് നടത്തി. അനുസ്മരണ പൊതുയോഗം പാർട്ടി നിലേശ്വരം ഏരിയ കമ്മിറ്റി അംഗം പാറക്കോൽ രാജൻ ഉദ്ഘാടനം ചെയ്തു.കേന്ദ്രം ഭരിക്കുന്ന സംഘപരിവാർ ശക്തികൾക്കെതിരെ ഇന്ത്യ മുന്നണി എന്ന ഐക്യ നിര കെട്ടിപ്പടുക്കുന്നതിലും, പാവപെട്ടവർക്ക് ഏറെ ആശ്രയമായ തൊഴിലുറപ്പ് പദ്ധതി രാജ്യത്ത് ആരംഭിക്കുന്നതിനു വേണ്ടി നേതൃത്വപരമായ ഇടപെടൽ നടത്തിയ വ്യക്തി കൂടിയാണ് യെച്ചൂരി എന്ന കാര്യം ഉദ്‌ഘാടന പ്രസംഗത്തിൽ അനുസ്മരിച്ചു. യോഗത്തിൽ പാർട്ടി ഏരിയ കമ്മിറ്റി അംഗങ്ങളായ ടി പി തമ്പാൻ, ടി.കെ ചന്ദ്രമ്മ ടീച്ചർ എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി അംഗം കെ ഡി മോഹനൻ അദ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി കെ. ദിനേശൻ സ്വാഗതം പറഞ്ഞു.
No comments