വാല്‍വിന്റെ മൂടാത്ത കുഴിയില്‍ കാല്‍ കുടുങ്ങി യാത്രക്കാരന്റെ കാലൊടിഞ്ഞു
ജല അതോറിറ്റി അധികൃതര്‍ സ്ഥാപിച്ച കണ്‍ട്രോള്‍ വാല്‍വിന്റെ മൂടാത്ത കുഴിയില്‍ കാല്‍ കുടുങ്ങി സഹകരണ ബാങ്ക് ജീവനക്കാരന്റെ കാലൊടിഞ്ഞു. കാല്‍ പാദത്തിന്റെ എല്ല് പൊട്ടി. ചീമേനി ഭാഗത്ത് നിന്ന് ചെറുവത്തൂര്‍ മുണ്ടക്കണ്ടം, വെങ്ങാട്ട് ഭാഗങ്ങളിലേക്ക് വെള്ളം വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ദേശീയ പാതയില്‍ നിന്ന് വെങ്ങാട്ട് റെയില്‍വേ ലൈന്‍ റോഡിന്റെ തുടക്കത്തില്‍ ജലഅതോറിറ്റി സ്ഥാപിച്ച കണ്‍ട്രോള്‍ വാല്‍വിന് വേണ്ടി കുഴിച്ച കുഴിയിലാണ് കാല്‍ കുടുങ്ങിയത്.
No comments