ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒടിഞ്ഞകൈയിലെ സ്റ്റീൽ വളയൂരി രക്ഷകരായി അഗ്നിരക്ഷാസേന
മൊഗ്രാൽ : ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒടിഞ്ഞകൈയിലെ സ്റ്റീൽ വളയൂരി രക്ഷകരായി അഗ്നിരക്ഷാസേന.
ബൈക്ക് യാത്രക്കാരനായ ഗണേഷിന്റെ (38) കൈയിലെ സ്റ്റീൽ വളയാണ് കാസർകോട് അഗ്നിരക്ഷാസേനൽ ഊരിയെടുത്തത്. മൊഗ്രാലിൽനിന്നും കാസർകോട്ടേക്ക് വരികയായിരുന്നു ബൈക്കും ചൗക്കിയിൽനിന്ന് മൊഗ്രാലിലേക്ക് പോവുകയായിരുന്ന ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ് വലതു കൈക്കാണ് ഗണേഷിന് പരിക്കുപറ്റിയത്.
No comments