ചിറ്റാരിക്കാൽ ഉപജില്ലാതല കബഡി മത്സരത്തിൽ മാലോത്ത് കസബ ഓവറോൾ റണ്ണേഴ്സ് അപ്പ്
ചിറ്റാരിക്കൽ: ഉപജില്ലതല കബഡി മത്സരം ജി എച്ച് എസ് എസ് മാലോത്ത് കസബയിൽ സംഘടിപ്പിക്കപ്പെട്ടു. വിവിധ സ്കൂളുകളിലെ ടീമുകൾ പങ്കെടുത്ത പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ജില്ല പഞ്ചായത്ത് മെമ്പർ ജോമോൻ ജോസ് നിർവഹിച്ചു. ചിറ്റാരിക്കാൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ജസീന്താ ജോൺ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. പ്രത്യേകം തയ്യാറാക്കിയ സിന്തറ്റിക് കോർട്ടിൽ നടന്ന കബഡി മത്സരത്തിൽ ജിഎച്ച്എസ്എസ് ചായോത്ത് വിന്നേഴ്‌സ് ആയപ്പോൾ സീനിയർ ബോയ്സിന്റെ അട്ടിമറി വിജയത്തോടെ ആതിഥേയരായ ജിഎച്ച്എസ്എസ് മാലോത്ത് കസബ റണ്ണേഴ്സ് അപ്പ് ആയി. ഉപജില്ലാ ബാഡ്മിൻറൺ മത്സരത്തിൽ ചാമ്പ്യന്മാരും ചെസ്സ് മത്സരത്തിൽ റണേഴ്സ് അപ്പുമായ മാലോത്ത് കസബയ്ക്ക് കബഡിയിൽ നേടിയ ഈ വിജയം മാറ്റുകൂട്ടുന്നു. വിന്നേഴ്സിനുള്ള എവറോളിംഗ് ട്രോഫി സ്കൂൾ പിടിഎ കമ്മിറ്റിയൂം റണ്ണേഴ്സ് അപ്പിനും ബെസ്റ്റ് പ്ലെയേഴ്സിനുമുള്ള ട്രോഫികൾ ലക്ഷ്യ എസ് എച്ച് ജി വള്ളിക്കടവും സ്പോൺസർ ചെയ്തു.
പിടിഎ പ്രസിഡണ്ട് സനോജ് മാത്യു, പ്രിൻസിപ്പാൾ മിനി പോള്‍, ഹെഡ്മിസ്ട്രസ് ലീജ കെ വി,എസ് എം സി ചെയർമാൻ അരൂപ് സി സി, പിടിഎ വൈസ് പ്രസിഡൻറ് ജാനു നാരായണൻ,എം പി ടി എ പ്രസിഡൻറ് ദീപാ മോഹൻ, കായിക അധ്യാപകൻ നോയൽ സെബാസ്റ്റ്യൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
No comments