Breaking News

കേരള ഇലക്ടിക്കൽ വയർമെൻ & സൂപ്പർവൈസേഴ്സ് അസോസിയേഷൻ വെളളരിക്കുണ്ട് യൂണിറ്റ് സമ്മേളനം നടന്നു


വെളളരിക്കുണ്ട്  : കേരള ഇലക്ടിക്കൽ വയർമെൻ & സൂപ്പർവൈസേഴ്സ് അസോസിയേഷൻ ( KEWSA ) 38-)o സംസ്ഥാന സമ്മേളന്നത്തിന് മുന്നോടിയായി യുണിറ്റ് സമ്മേളനങ്ങൾ പൂർത്തികരിച്ച് വരികയാണ്. വെളളരിക്കുണ്ട് യൂണിറ്റ് സമ്മേളനം നടന്നു. യൂണിറ്റ് സെക്രട്ടറി സജിത്ത്കുമാർസ്വാഗതം പറഞ്ഞു. യുണിറ്റ് ജോ : സെക്രട്ടറി സന്തോഷ് ഇ എസ് അനുശോചനവും യൂണിറ്റ് പ്രസിഡന്റ് സുരേഷ് കുമാർ എ.ബി അദ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് രാജു കപ്പണക്കാൽ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന അസ്സി : സെക്രട്ടറി സുരേഷ് കുമാർ ബി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി രജീഷ് എം ആർ ജില്ലാ റിപ്പോർട്ടും സംസ്ഥാന ക്ഷേമ ഫണ്ട് ബോർഡ് മെമ്പർ തമ്പാൻ പി. ക്ഷേമ ഫണ്ട് റിപ്പോർട്ടും ജില്ലാ ട്രഷറർ അബ്ദുളള ഓഡിറ്റിംഗ് റിപ്പോർട്ടും ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി വിനീത് കെവി ആശംസയും യൂണിറ്റ് വൈസ് പ്രസിഡന്റ് നന്ദിയും പറഞ്ഞു. ജില്ലയിലെ വിവിധ കെ എസ് ഇ ബി സെക്ഷനുകളിൽ വയറിംഗ് പ്രതിഷ്ഠാപനങ്ങളുമായി ബന്ധപ്പെട്ടുള്ള വിവിധ തരത്തിലുള്ള നിയമങ്ങൾ ഏകീകരിക്കണമെന്ന് യോഗം പ്രമേയം അവതരിപ്പിച്ചു.

No comments