കാസർകോട് വികസന പാക്കേജിൽ വിവിധ പദ്ധതികൾക്കായി - 62.17 കോടി രൂപ അനുവദിച്ചു
കാസർകോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ വിദ്യാഭ്യാസ ആരോഗ്യ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം, കൃഷിയും ജലസേചനസൗകര്യവും മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ, അംഗൻവാടികൾ മുതലായ പ്രാഥമിക വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കിയുള്ള പദ്ധതികൾ, വിവിധ പാലങ്ങളുടെയും, റോഡുകളുടെയുംനിർമ്മാണം, ടൂറിസംവികസനം, തുടങ്ങിയ 41 പദ്ധതികൾക്കായി ജില്ലാ കളക്ടർ കെ ഇമ്പശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന കാസർകോട് വികസന പാക്കേജ് ജില്ലാതല കമ്മിറ്റി യോഗത്തിൽ 62.17 കോടി പദ്ധതികൾക്ക് അംഗീകാരം നൽകിയത്.
കൃഷിയും ,ജലസേചനവും
ചെറുകിട ജലസേചന വിഭാഗംഎക്സി. എൻജിനീയർ നിർവ്വഹണ ഉദ്യോഗസ്ഥനായി നാലിലാംകണ്ടം എടച്ചക്കൈ കൃഷി- ജലസേചന പദ്ധതിക്കായി 127.80 ലക്ഷം രൂപയും, മുഴക്കോം നന്ദാവനം പാടശേഖരത്ത് കൽവെർട്ട് നിർമ്മാണത്തിനായി 30 ലക്ഷംരൂപയും വകയിരുത്തിയിട്ടുണ്ട്. മടിക്കൈ ഗ്രാമ പഞ്ചായത്തിലെ പുതിയകണ്ടം VCB cum Bridge നിർമ്മാണത്തിനുള്ള ഇൻവെസ്റ്റിഗേഷൻ പ്രവൃത്തിക്കായി 6.7 ലക്ഷം രൂപയും, ചാർത്തങ്കൽ VCB cum Bridge പുനർനിർമ്മാണത്തിനായി 200ലക്ഷം രൂപയും, കോടോം ബേളൂർ ഗ്രാമപഞ്ചായത്തിലെ ആലത്തടി മുക്കൂട് VCB cum Bridge പുനർനിർമ്മാണത്തിനായി 108.67ലക്ഷം രൂപയും , സാലത്തടുക്ക- മയ്യളം VCB cum Bridgeനിർമ്മാണത്തിനായി 250ലക്ഷം രൂപയും, Construction of VCB cum bridge across Kallada Thodu in Chemnad GP -100 lakh ഉൾപ്പെടെ കൃഷിയും ,ജലസേചനത്തിനായി 7.23 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ആരോഗ്യം
ഹാർബർ എൻജിനീയറിങ് വിഭാഗം എക്സി. എൻജിനീയർ നിർവ്വഹണ ഉദ്യോഗസ്ഥനായി ഗവ. മെഡിക്കൽ കോളേജിലെ ഇന്റേണൽ റോഡ് നിർമ്മാണത്തിനായി 300 ലക്ഷം രൂപയും പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സി. എൻജിനീയർ നിർവ്വഹണ ഉദ്യോഗസ്ഥനായി തൃക്കരിപ്പൂർ താലൂക്ക് ഹോസ്പിറ്റൽ കെട്ടിട നിർമ്മാണത്തിനുള്ളഇൻവെസ്റ്റിഗേഷൻ വർക്കിനായി 5.30ലക്ഷം രൂപയും, തൃക്കരിപ്പൂർ താലൂക്ക് ഹോസ്പിറ്റൽ കെട്ടിട നിർമ്മാണത്തിനുള്ള ഇൻവെസ്റ്റിഗേഷൻ വർക്കിനായി 5.30ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
വിദ്യാഭ്യാസം
ജി എൽ പി എസ് ഉജ്ജാർ ഉളുവാർ സ്കൂളിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി 199.55ലക്ഷം രൂപയും, ജി എൽ പിഎസ് പരുത്തിക്കമുറിയുടെ ഇൻവെസ്റ്റിഗേഷൻ വർക്കിനായി 5.1 ലക്ഷം രൂപയും, , ടി എച് എസ് ചെറുവത്തൂർ 200 ലക്ഷം രൂപയും ,ജി എൽ പി എസ് പേരോൽ 129 ലക്ഷം രൂപയും , സി കെ എൻ ജി എച് എസ് പിലിക്കോട് 200 ലക്ഷം രൂപയും, ജി എച് എസ് എസ് ബല്ലാ ഈസ്റ്റ്സ്കൂളിലെഅടിസ്ഥാന സൗകര്യ വികസനങ്ങൾക്കായി 200 ലക്ഷം രൂപയും, ജി എൽ പി എസ് ചേർക്കപ്പാറ 155 ലക്ഷം രൂപയും, എച് എസ് എസ് ചെർക്കള, ജി വി എച് എസ് എസ് ഗേൾസ് എന്നീ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനങ്ങൾക്കായി യഥാക്രമം 188ലക്ഷം രൂപയും, 427.30ലക്ഷം രൂപ, ജി എൽ പി എസ് വാമഞ്ചൂർ 100, ജി എൽ പി എസ് ഹൊസെ ബെട്ട് 100 , ജി എൽ പിഎസ് കുഞ്ചത്തൂർ 135 , ജി എൽ പി എസ് കോയിപ്പാടി കടപ്പുറം 125 SVMGUPS ഇടത്തോട് 129.68 , GHSS രാംനഗർ 110 125ലക്ഷം രൂപയു മാണ് അനുവദിച്ചിട്ടുള്ളത് വിദ്യാഭ്യാസ വകുപ്പിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കും സ്‌കൂൾ കെട്ടിടങ്ങൾ നിർമ്മിക്കുന്നത്. കൂടാതെ സ്‌കൂൾ കെട്ടിടങ്ങൾക്ക് വൈദ്യുതീകരണം, കുടിവെള്ളം, ശുചീകരണം എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മിഷൻ അംഗൻവാടി
ജില്ലയിലെ സ്വന്തമായി സ്ഥലമുള്ളതും, എന്നാൽ കാലപ്പഴക്കം ചെന്നതും, വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നതുമായ അംഗൻവാടികൾക്ക് മിഷൻ അംഗൻവാടിയുടെ ഭാഗമായി സ്മാർട്ട് അംഗൻവാടി കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനായി ജില്ലാ വനിതാ ശിശു വികസന ഓഫീസർ നിർവ്വഹണ ഉദ്യോഗസ്ഥനായി പുത്തിഗെ ഗ്രാമ പഞ്ചായത്തിലെ ചെന്നിക്കൊടിയിൽ സ്മാർട്ട് അംഗൻവാടിക്കായി 39.63ലക്ഷം രൂപയും, മീഞ്ച ഗ്രാമ പഞ്ചായത്തിലെ നവോദയ നഗർ അംഗൻവാടിക്കായി38.45ലക്ഷം രൂപയും, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തിലെ അമ്പിത്താടി അംഗൻവാടിക്കായി40.40ലക്ഷം രൂപയും,കുമ്പളഗ്രാമ പഞ്ചായത്തിലെ ബംബ്രാണ അംഗൻവാടിക്കായി 33.59ലക്ഷംരൂപയും, എൻമകജെ ഗ്രാമ പഞ്ചായത്തിലെ സായ അംഗൻവാടിക്കായി 37.06ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. കാറഡുക്ക ഗ്രാമ പഞ്ചായത്തിലെ ഗഡിഗുഡ്ഡെ അംഗൻവാടിക്കായി 36.74ലക്ഷം രൂപയും, മധൂർ ഗ്രാമ പഞ്ചായത്തിലെ ഷിരിബാഗിലു അംഗൻവാടിക്കായി41.76ലക്ഷം രൂപയും, കാസറഗോഡ് മുനിസിപ്പാലിറ്റിയിലെ നെല്ലിക്കുന്ന് അംഗൻവാടിക്കായി 35.85ലക്ഷം രൂപയും, മൊഗ്രാൽപുത്തൂർഗ്രാമപഞ്ചായത്തിലെ പൈച്ചാൽ അംഗൻവാടിക്കായി 54.91ലക്ഷം രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. പനത്തടി ഗ്രാമ പഞ്ചായത്തിലെ പാണത്തൂർ സ്മാർട്ട് അംഗൻവാടിക്കായി 47.68ലക്ഷം രൂപയും, ഈസ്റ്റ് എളേരിഗ്രാമ പഞ്ചായത്തിലെ പാലാവയൽ സ്മാർട്ട് അംഗൻവാടിക്കായി 42.695 രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. 2025-26 സാമ്പത്തിക വര്ഷം ജില്ലയിലെ 15 സ്മാർട്ട് അംഗൻവാടി കെട്ടിട നിർമ്മാണത്തിനായി ആകെ 5.50 കോടി രൂപയ്ക്ക് ഭരണാനുമതിയായി. കൂടാതെ വൈദ്യുതീകരണം, കുടിവെള്ളം, ശുചീകരണം മുതലായ അടിസ്ഥാന സൗകര്യങ്ങൾ പദ്ധതികളിൽ ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്.
സാമൂഹ്യ നീതി
നീലേശ്വരം മുനിസിപ്പാലിറ്റിയിലെ പാലത്തടം ഗേൾസ് സ്കൂളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 154.88 ലക്ഷം രൂപ. മധുർ ഗ്രാമ പഞ്ചായത്തിലെ ദീൻ ദയാൽ ബഡ്‌സ് സ്കൂൾ നിർമാണത്തിനായി 248.86 ലക്ഷം രൂപയുടെ അനുമതി നൽകിയിട്ടുണ്ട്
ടൂറിസം
ടൂറിസം വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി വീരമലക്കുന്ന് ടൂറിസം പദ്ധതിക്കായി 5 കോടി രൂപയുടെ പദ്ധതിക്ക് അനുമതി നൽകിയിട്ടുണ്ട്. ആയത് ടൂറിസം വകുപ്പ് വഴി നടപ്പിലാക്കുന്നതാണ്. കൂടാതെ ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ ബൊട്ടാണിക്കൽ ഗാർഡൻ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 20 ലക്ഷം രൂപയുടെ അനുമതിയും നൽകിയിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസം
പള്ളിപ്പാറ ഐ എച് ആർ ഡി കോളേജിലെ ഇൻവെസ്റ്റിഗേഷൻ വർക്കിനായി 5.27 ലക്ഷം രൂപയുടെ അനുമതി നൽകിയിട്ടുണ്ട്
പൊതുഭരണം
ഡെപ്യൂട്ടി കളക്ടര്‍ (ജനറൽ)നിർവ്വഹണ ഉദ്യോഗസ്ഥനായിചെര്‍ക്കളയില്‍ പുതുതായി നിര്‍മ്മിച്ച ഗവൺമെന്റ് ചന്ദ്രഗിരി ഹോസ്റ്റലിന് ഫർണിച്ചറും മറ്റു സൗകര്യങ്ങൾക്കുമായി 79.19 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്..
അടിസ്ഥാന സൗകര്യ വികസനം
ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ ചാത്തങ്കൈ ROBയിലേക്ക് പാർശ്വ റോഡ് നിർമ്മാണത്തിനായി 168.10ലക്ഷം രൂപയും , Chithari Chalinkal Road Macadam in Ajanur GP-330.7 lakh, Construction of Minor Bridge at Vellarikaya in Delampadi GP 120 lakh, construction of minor bridge at Molothumkal Chotta in Bedadka GP- 150 lakh , Construction of bridge at Payam Payangad in Bedadka GP Investigation എന്നീ പദ്ധതികൾക്ക് അനുമതിയായി
കൂടാതെ 19.83 കോടിരൂപയുടെ പാലങ്ങളുടെയും റോഡുകളുടെ നിർമാണത്തിനായി ലഭ്യമാക്കിയ ഡി പി ആർ സർക്കാരിലേക്ക് സമർപ്പിക്കുന്നതിനും സർക്കാരിന്റെ അംഗീകാരത്തിന് വിധേയമായി കാസർകോട് വികസന പാക്കേജിൽ പരിഗണിക്കാൻ തീരുമാനിച്ചു
ജില്ലാ കളക്ടർ കെ ഇമ്പശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കാസർകോട് വികസന പാക്കേജ് ജില്ലാതല കമ്മിറ്റിയാണ് മേൽ പദ്ധതികൾക്ക് അംഗീകാരം നൽകിയത്.
കാസർകോട് വികസന പാക്കേജിൽ 2025-26 സാമ്പത്തിക വർഷം 7.83 കോടിരൂപയുടെ 2 പദ്ധതികൾക്ക് ഭരണാനുമതി നൽകിയതുൾപ്പെടെ ആകെ 42 പദ്ധതികൾക്കായി ഈ സാമ്പത്തിക വര്ഷം കാസർകോട് വികസന പാക്കജിനായി ബഡ്ജറ്റിൽ വകയിരുത്തിയ മുഴുവൻ തുകക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്. ജില്ലയുടെ പൊതുവായ വികസനത്തിനും, പ്രത്യേകിച്ച് വിദ്യാഭ്യാസ സാമൂഹ്യ മേഖലയ്ക്ക് ഉണർവേകുന്ന മേൽ പദ്ധതികളുടെ തുടർ നടപടികൾ ഉടൻ ആരംഭിക്കുമെന്നും, നിഷ്കർഷിച്ച പൂർത്തീകരണ കാലാവധിക്കുള്ളിൽ തന്നെ പദ്ധതികൾ പൂർത്തീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
No comments