ബളാൽ ഗ്രാമപഞ്ചായത്തും,പവർജെൻ സോളാറും, എസ് ബി ഐ വെള്ളരിക്കുണ്ടും സംയുക്തമായി സൗജന്യ സോളാർ ബോധവത്കരണ ശിൽപശാലയും വായ്പാമേളയും സംഘടിപ്പിച്ചു
വെള്ളരിക്കുണ്ട് : ബളാൽ ഗ്രാമപഞ്ചായത്തും,പവർജെൻ സോളാറും, എസ് ബി ഐ വെള്ളരിക്കുണ്ടും സംയുക്തമായി സെപ്തംബർ 30 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ സൗജന്യ സോളാർ ബോധവത്കരണ ശിൽപശാലയും വായ്പാമേളയും സംഘടിപ്പിച്ചു.
ബളാൽ ഗ്രാമപഞ്ചായത്തിലെ വീടുകളും കെട്ടിടങ്ങളും ലാഭകരമായ രീതിയിൽ സൗരോർജ്ജവൽക്കരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു .
സെഞ്ചു ജോസഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ എസ്.ബി.ഐ. വെള്ളരിക്കുണ്ട് ബ്രാഞ്ച് മാനേജർ ആസാദ്കുമാർ കെ അധ്യക്ഷനായി .
സോളാർ മേഖലയിലുള്ള ഗവൺമെന്റ് ആനുകുല്യങ്ങളും ബാങ്കിന്റെ സുതാര്യമായ നടപടി ക്രമങ്ങളും നേരിട്ട് മനസിലാക്കുവാനും ബോധവത്കരണ ശിൽപശാലയിൽ പങ്കെടുത്തവർക്ക് അവസരമുണ്ടായി.പവർജെൻ സോളാർ ലിമിറ്റഡ് സീനിയർ വൈസ് പ്രസിഡണ്ട് ഐജു ആന്റണി പദ്ധതി വിശദീകരണം നടത്തി. ബാങ്ക് വായ്പകളെക്കുറിച്ചുള്ള വിശദീകരണം എസ് ബി ഐ ഫീൽഡ് ഓഫിസർ പ്രവീൺ നിർവഹിച്ചു .ചടങ്ങിൽ ആശംസകളുമായി മലയോരത്തെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു
കൂടുതൽ വിവരങ്ങൾക്ക് : 8921621369(Call)
9847302030 (whatsapp )
No comments