പോക്സോ കേസ് ; പ്രതിക്ക് 47 വർഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും വിധിച്ചു
പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ഗൗരവതരമായ ലൈംഗിക പീഡനത്തിന് വിധേയമാക്കിയ കേസിലെ പ്രതിക്ക് 47 വർഷം കഠിന തടവും 2,50,000/- രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ 10 മാസം അധിക കഠിന തടവും.
ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 7 വയസ്സ് പ്രായമുള്ള സർവൈവർ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്ന സമയം പ്രതിയായ ചെങ്കള, കെ കെ കുന്നിൽ അബ്ദുൾ നൗഷാദ് എൻ എം (40) എന്നാൾ തന്റെ ക്വാർട്ടേഴ്സിന് അകത്ത് എടുത്തുകൊണ്ടുപോയി ഗൗരവതരമായ ലൈംഗീക പീഡനത്തിന് വിധേയമാക്കിയ കേസിൽ 363 ഐപിസി വകുപ്പ് പ്രകാരം 7 വർഷം കഠിനതടവിനും 50,000/_ രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ 2 മാസം അധിക കഠിന തടവിനും r/w 5( l) പോക്സോ വകുപ്പ് പ്രകാരം 20 വർഷം കഠിന തടവിനും 1 ലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ 4 മാസം അധിക കഠിന തടവിനും 6r/w 5(m) പോക്സോ വകുപ്പ് പ്രകാരം 20 വർഷം കഠിന തടവിനും 1 ലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ 4 മാസം അധിക കഠിന തടവിനും ബഹു. കാസറഗോഡ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു ആണ് ശിക്ഷിച്ചത്.
ആദൂർപോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ആദൂർ ഇൻസ്‌പെക്ടർ ആയിരുന്ന പ്രേം സദൻ കെ ആണ്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രിയ എ കെ ഹാജരായി.പ്രതി സമാനമായ മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് ശിക്ഷ അന
No comments