Breaking News

കിനാനൂർ- കരിന്തളം ഫാർമേഴ്സ് വെൽഫെയർ സഹകരണ സൊസൈറ്റിയുടെ വാർഷിക പൊതുയോഗം ചോയ്യംകോട് രാജീവ്ഭവനിൽ നടന്നു


കരിന്തളം : കിനാനൂർ കരിന്തളം ഫാർമേഴ്സ് വെൽഫെയർ സഹകരണ സൊസൈറ്റിയുടെ വാർഷിക പൊതുയോഗം ചോയ്യം കോട് രാജീവ്ഭവനിൽ നടന്നു. 2024- 2025 വർഷത്തെ വാർഷിക വരവ്- ചിലവ് കണക്കുകൾ, പ്രവവർത്തന റിപ്പോർട്ട് എന്നിവ സൊസൈറ്റി സെക്രട്ടറി ഇന്ദുലേഖ സി അവതരിപ്പിച്ചു. സൊസൈറ്റി പ്രസിഡണ്ട് സി വി ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ജനാർദ്ദനൻ കക്കോൾ സ്വാഗതം പറഞ്ഞു. അനുശോചന പ്രമേയം സൊസൈറ്റിയുടെ ഭരണസമിതിയംഗം സി ഒ സജി അവതരിപ്പിച്ചു. പഞ്ചായത്ത് മെമ്പർമാരായ ഉമേശൻ വേളൂർ , മനോജ് തോമസ്, കെ പി ചിത്രലേഖ, അജയൻ വേളൂർ ഭരണസമിതിയംഗങ്ങളായ ലിസ്സി വർക്കി, ജയകുമാർ ചാമക്കുഴി, ജോഷി തോമസ്, കരിമ്പിൽ ഭാസ്ക്കരൻ, ഗംഗാധരൻ വട്ടക്കല്ല്, ലളിതാ പത്മനാഭൻ, എന്നിവർ സംസാരിച്ചു. ഗീതാ രാമചന്ദ്രൻ നന്ദി പ്രകാശിപ്പിച്ചു.2026-2027 വർഷത്തേക്കുള്ള ബഡ്ജറ്റ് ന് ജനറൽ ബോഡി അംഗീകാരം നല്കി.

No comments