വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘത്തെ വാഹനമിടിച്ചു കൊലപ്പെടുത്താൻ ശ്രമം
ബേഡകം : വാഹന പരിശോധന നടത്തുകയായിരുന്ന എസ്‌ഐയെയും സംഘത്തെയും വാഹനമിടിച്ചു കൊലപ്പെടുത്താന്‍ ശ്രമം. സംഭവത്തില്‍ ബേഡകം എസ്‌ഐ മനോജ്, സിവില്‍ പോലീസ് ഓഫീസര്‍ രാകേഷ് എന്നിവര്‍ക്ക് പരിക്കേറ്റു.വ്യാഴാഴ്ച രാത്രിയോടെ കുറ്റിക്കോലില്‍ വെച്ചാണ് സംഭവം. അമിത വേഗതയില്‍ വന്ന ആള്‍ട്ടോ കാര്‍ പോലീസ് കൈ കാണിച്ചപ്പോള്‍ പോലീസ് വാഹനത്തെ ഇടിച്ചശേഷം ബന്തടുക്ക ഭാഗത്തേക്ക് കടന്നു കളയുകയായിരുന്നു.
No comments