റാണിപുരം വന സംരക്ഷണ സമിതി നിർമ്മിച്ച ചന്ദ്രു വെള്ളരിക്കുണ്ട് സംവിധാനം ചെയ്ത "റാണിപുരം" ഡോക്കുമെൻ്ററി കാസറഗോഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ അഷറഫ് പ്രകാശനം ചെയ്തു
റാണിപുരം: ലോക ടൂറിസം ദിനാചരണത്തോടനുബന്ധിച്ച് റാണിപുരം വനസംരക്ഷണ സമിതി നിർമ്മിച്ച റാണിപുരം ഇക്കോ ടൂറിസം ഡോക്യുമെന്ററി കാസറഗോഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ അഷറഫ് പ്രകാശനം ചെയ്തു. റാണിപുരത്തിൻ്റെ സമഗ്ര വിവരങ്ങൾ അടങ്ങിയ 14 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെൻ്ററിയാണ് പ്രകാശനം ചെയത്. ഡോക്യുമെൻ്ററി സംവിധാനം ചെയ്തത് ചന്ദ്രു വെള്ളരിക്കുണ്ടാണ്. സ്ക്രിപ്റ്റ് മധു റാണിപുരം, ക്യാമറ ജസ്റ്റിൻ തോമസ്, മണി കൂടാനം. പോസ്റ്റ് പ്രൊഡക്ഷൻ WMC സ്റ്റുഡിയോ ചിറ്റാരിക്കാൽ.
ചടങ്ങിൽ വന സംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം പി.കെ സൗമ്യ മോൾ, പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.പി രാജു , റാണിപുരം ഇക്കോ ടൂറിസം അസോസിയേഷൻ പ്രസിഡന്റ് സജി മുളവനാൽ, വനസംരക്ഷണ സമിതി സെക്രട്ടറി കെ രതീഷ് , ട്രഷറർ എം.കെ സുരേഷ് എന്നിവർ സംസാരിച്ചു.
Documentary video link
https://youtu.be/08QKsz1uGNE?si=LtVFknbNvy3NgcYT
*Ranipuram- Ooty of Kerala-* Eco Tourisam Documentary
Madhu Ranipuram/Chandru Vellarikkund/Jestin Thomas
https://youtu.be/08QKsz1uGNE?si=LtVFknbNvy3NgcYT
No comments