കുമ്പളപ്പള്ളി മിഷൻ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.ശകുന്തള ഉൽഘാടനം ചെയ്തു
കരിന്തളം : കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് കുമ്പളപ്പള്ളി പതിമൂന്നാംവാർഡ് - ആരോഗ്യ കേന്ദ്രം - കുടുംബശ്രീ ഏ ഡി എസ് സംയുക്തമായി 2023 മുതൽ നടന്നു വരുന്ന കുമ്പളപ്പള്ളി മിഷൻ പ്രവർത്തനങ്ങളുടെ സമാപനം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ ശകുന്തള ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ വി ബാബു അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ DMC കെ രതീഷ് കുമാർ മുഖ്യാഥിതിയായി. കെ രാമനാഥൻ പഞ്ചായത്തംഗങ്ങളായ മനോജ് തോമസ്, സന്ധ്യ വി, സി ഡി എസ് ചെയർപേഴ്സൺ ഉഷാ രാജു, പ്രകാശൻ പി, വിജയൻ കെ, എൻ സിന്ധു ഏ ഡി എസ്, സെക്രട്ടറി സരിത സുരേഷ്, പ്രസിഡണ്ട് രജിത സുരേഷ്, എന്നിവർ സംസാരിച്ചു. മുൻകാല ഏ ഡി എസ് ഭാരവാഹികൾക്കും എസ് എസ് എൽ സി .പ്ലസ് ടു എ പ്ലസ് വിജയി കൾക്കും അനുമോദനവും ക്വിസ് മത്സരം ,ഉപന്യാസരചന മത്സരം , കൈയ്യക്ഷര മത്സരം എന്നിവയുടെ സമ്മാന വിതരണവും നടത്തി. കൂടാതെ കേന്ദ്ര സർക്കാരിൻ്റെ ഫുഡ് മേക്കിംഗ് കോഴ്സിൻ്റെ സർട്ടിഫിക്കറ്റ് വിതരണവും നടത്തി
No comments