ബദിയടുക്കയിൽ കാർ നിയന്ത്രണം വിട്ടു കലുങ്കിൽ ഇടിച്ചു മറിഞ്ഞു ഡ്രൈവർക്കു പരുക്കേറ്റു
കുമ്പള : ബദിയടുക്ക കുമ്പള കെഎസ്ടിപി റോഡിലെ ഭാസ്കര നഗറിൽ വാഹനാപകടങ്ങൾ പതിവാകുന്നു. കഴിഞ്ഞ ദിവസം രാത്രി കാർ നിയന്ത്രണം വിട്ടു കലുങ്കിൽ ഇടിച്ചു മറിഞ്ഞു ഡ്രൈവർക്കു പരുക്കേറ്റു. കാർ ഓടിച്ചിരുന്ന ബേള സ്വദേശിയായ അജിത്തിനെ പരുക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാറ്റൽ മഴയിൽ കാർ തെന്നി നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നെന്നു പറയുന്നു. അജിത്തിനെ ആദ്യം കുമ്പളയിലെ ആശുപത്രിയിലും തുടർന്നു മംഗളൂരുവിലെ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
കഴിഞ്ഞ 6 മാസത്തിനുള്ളിൽ ചെറുതും വലതുമായി ഇരുപതിലേറെ വാഹനങ്ങളാണ് ഭാസ്കരനഗറിലും സമീപത്തുമായി അപകടത്തിൽപെട്ടത്. ചെറിയ വളവുള്ള സ്ഥലമായതിനാൽ വേഗത്തിൽ എത്തുന്ന വാഹനങ്ങളാണ് ഏറെയും അപകടത്തിൽപെടുന്നത്. പല വാഹനങ്ങളും റോഡിൽ തെന്നി കുഴിയിലേക്ക് മറിയുന്നുമുണ്ട്. വാഹനങ്ങളുടെ വേഗം നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
No comments