കർഷക സ്വരാജ് സത്യാഗ്രഹത്തിന് പിന്തുണയുമായി കെപിസിസി പ്രസിഡന്റ് അഡ്വ : സണ്ണി ജോസഫ് വെള്ളരിക്കുണ്ടിൽ എത്തി
വെള്ളരിക്കുണ്ട് : ഞാൻ കർഷകപുത്രൻ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ എപ്പോളും അവർക്കൊപ്പം എന്ന് പ്രഖ്യാപിച്ചുകൊണ്ട് കണ്ണൂരിലെ മലയോര കർഷക കുടുംബത്തിലെ അംഗവും പേരാവൂർ എം എൽ എയുമായ കെ പി സി സി പ്രസിഡന്റ് അഡ്വ : സണ്ണി ജോസഫ് വെള്ളരിക്കുണ്ടിൽ നടക്കുന്ന അനശ്ചിതകാല കർഷക സ്വരാജ് സത്യാഗ്രഹത്തിന് പിന്തുണയുമായി സമരപന്തലിൽ എത്തി.കെ പി സി സി പ്രസിഡന്റ് ആയി ചുമതല ഏറ്റെടുത്ത ശേഷം മലയോരത്ത് പങ്കെടുക്കുന്ന പരിപാടി തന്നെ കർഷകർക്ക് പിന്തുണ നൽകുന്ന പരിപാടി ആയി എന്നതും ശ്രദ്ധേയമായി. വെള്ളരിക്കുണ്ട് ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും നൂറ് കണക്കിന് പ്രവർത്തകരും നേതാക്കളും സ്വീകരിച്ചു കൊണ്ടാണ് കെ പി സി സി പ്രസിഡന്റിനെ സമരപന്തലിൽ എത്തിച്ചത്. കോൺഗ്രസ് നേതാക്കളായ രാജു കട്ടക്കയം, ബാലകൃഷ്ണൻ പെരിയ, ജോമാൻ ജോസ്, പി ജി ദേവ്, ഷോബി ജോസഫ് എന്നിവർ കെ പി സി സി പ്രസിഡന്റിനെ ഷാൾ അണിയിച്ചു സ്വീകരിച്ചു. നിരന്തരം വന്യജീവി ആക്രമണത്തിനിരയാവുന്ന ജനങ്ങളുള്ള നിയോജകമണ്ഡലത്തിലെ ജനപ്രതിനിധിയാണ് താനെന്നും ഈ വിഷയത്തിലുള്ള വെള്ളരിക്കുണ്ടിലെ അനിശ്ചിതകാല സത്യാഗ്രഹം കേരളത്തിലെ മലയോരജനത ഏറ്റെടുക്കുമെന്നുറപ്പാണെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ നിയസഭക്കകത്തും പുറത്തും ഏറെ ഇടപെടലുകൾ നടത്തിയ കാര്യം അദ്ദേഹം പ്രസംഗത്തിൽ അനുസ്മരിച്ചു. ഈ സമര മുന്നയിക്കുന്ന വിഷയങ്ങൾ നിയമസഭയിലുന്നയിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. സമരത്തിന് കെ.പി.സി.സിയുടെ ശക്തമായ പിന്തുണയുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർഷകസ്വരാജ് സത്യാഗ്രഹ സമിതി ചെയർമാൻ സണ്ണി പൈകട അദ്ധ്യക്ഷ വഹിച്ചു. പുഴക്കര കുഞ്ഞിക്കണ്ണൻ നായർ സ്വാഗതം പറഞ്ഞു. കെ.പി.സി.സി പ്രസിഡൻ്റിനെ സത്യാഗ്രഹ സമിതിക്കു വേണ്ടി ബേബി ചെമ്പരത്തി ഷാൾ അണിയിച്ചു. കൊന്നക്കാട് ചൈത്രവാഹിനി ഫാർമേഴ്സ് ക്ലബ്ബിനു വേണ്ടി വി.സി. ജോർജജ് , അട്ടക്കാട്ട് സംഘമിത്രക്കു വേണ്ടി ബെന്നി കൊടിയം മന അക്ഷയ സ്വാശ്രയസംഘം വള്ളിക്കടവിന് വേണ്ടി എൻ.പി. മൈക്കിൾ, വെള്ളരിക്കുണ്ട് സഹൃദയ സ്വാശ്രയസംഘത്തിനു വേണ്ടി ബേബി വെള്ളം കുന്നേൽ എന്നിവർ ഷാളുകൾ അണിയിച്ച് സ്വീകരിച്ചു.
കെ.പി.സി.സി പ്രസിഡൻ്റിനൊപ്പം ബളാൽ പഞ്ചായത്ത് പ്രസിഡൻ്റ് രാജു കട്ടക്കയം , ഡി.സി.സി വൈ. പ്രസിഡൻ്റ് പി.ജി ദേവ്, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് മധുസൂദനൻ ബാലൂർ തുടങ്ങിയവരും നിരവധി ജനപ്രതിനിധികളും പരിപാടികളിൽ പങ്കെടുത്തു. ജിജി കുന്നപ്പള്ളി കൃതജ്ഞത രേഖപ്പെടുത്തി.
No comments