മാലോത്ത് സർവീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം നടത്തി ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു
വെള്ളരിക്കുണ്ട് : മാലോത്ത് സർവീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം നടത്തി. ബാങ്കിലെ മുഴുവൻ എ. ക്ലാസ് അംഗങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് ബളാൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പൊതു യോഗം പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു..
ബാങ്ക് പ്രസിഡൻറ് ഹരിഷ് പി. നായർ അദ്ധ്യക്ഷത വഹിച്ചു.മുതിർന്ന ഭരണസമിതിയംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസ്. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്.എന്നിവർ പ്രസംഗിച്ചു..
ബാങ്ക് സെക്രട്ടറി ബിൽബി തോമസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ബ വൈസ് പ്രസിഡൻ്റ് സണ്ണി ജോർജ്ജ് മുത്തോലി സ്വാഗതവും അൻഡ്റൂസ് വട്ടക്കുന്നേൽ നന്ദിയും പറഞ്ഞു..
No comments